ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) 'ഡങ്കി' (Dunki), പ്രഭാസിന്‍റെ 'സലാറു'മായി (Prabhas Salaar) ബോക്‌സ് ഓഫീസ് ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തിലും ആദ്യ വാരം 'ഡങ്കി'യ്‌ക്ക് പിടിച്ചുനില്‍ക്കാനായി. രാജ്‌കുമാർ ഹിറാനി (Rajkumar Hirani) സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിന കലക്ഷനേക്കാള്‍ നാലാം ദിനത്തില്‍ കലക്ഷനില്‍ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തി.
രാജ്‌കുമാർ ഹിറാനിയുമായുള്ള ഷാരൂഖിന്‍റെ ആദ്യ സഹകരണമായ 'ഡങ്കി' (SRK Rajkumar Hirani debut collaboration), ആദ്യ വാരം ബോക്‌സ് ഓഫീസില്‍ മാന്യമായ നമ്പറുകള്‍ സ്വന്തമാക്കി. ഡിസംബർ 21ന് തിയേറ്ററുകളില്‍ എത്തിയ 'ഡങ്കി'യ്‌ക്ക് അതിന്‍റെ പ്രദര്‍ശന ദിനത്തില്‍ കാര്യമായ കലക്ഷന്‍ നേടാനായില്ല. എന്നാല്‍ ക്രമേണ 'ഡങ്കി'യുടെ കലക്ഷന്‍ വര്‍ദ്ധിക്കുകയാണ്. ആദ്യ വാരം തന്നെ ഷാരൂഖ് ഖാന്‍ ചിത്രം ഇന്ത്യയില്‍ 100 കോടി ക്ലബ്ബിലും ആഗോളതലത്തില്‍ 200 കോടി ക്ലബ്ബിലും ഇടംപിടിച്ചു.
Also Read: ഡങ്കിയ്‌ക്ക് തടസ്സമായി സലാര്‍; മൂന്ന് ദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ഡങ്കിയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്‌റ്റ് മനോബാല വിജയബാലനും എക്‌സില്‍ പങ്കുവച്ചു. 'ഡങ്കി മൂന്ന് ദിനം കൊണ്ട് ആഗോളതലത്തില്‍ 150 കോടി രൂപ സ്വന്തമാക്കി.
ആദ്യ ദിനം - 57.43 കോടി രൂപ
രണ്ടാം ദിനം - 45.10 കോടി രൂപ
മൂന്നാം ദിനം - 49.71 കോടി രൂപ
ആകെ - 152.24 കോടി രൂപ' -ഇപ്രകാരമായിരുന്നു മനോബാലയുടെ പോസ്‌റ്റ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതുവരെയുള്ള കലക്ഷനേക്കാള്‍ ഉയര്‍ന്ന കലക്ഷനാണ് ഞായറാഴ്‌ച ദിനത്തില്‍ ഡങ്കി സ്വന്തമാക്കിയത്. 32 കോടി രൂപയാണ് ആദ്യ ഞായറാഴ്‌ചയില്‍ ചിത്രം നേടിയത്. ഇതോടെ ആദ്യ നാല് ദിവനങ്ങളിലായി ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 107 കോടി രൂപയാണ്. ഷാരൂഖിന്‍റെ സ്‌റ്റാര്‍ പവർ എന്ന കാരണത്താല്‍ യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്‌റ്റ് എന്നിവിടങ്ങളിൽ 'ഡങ്കി' അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനം കാഴ്‌ചവച്ചു.
Also Read: ഈ ഉത്സവകാലം ഹാർഡിക്കും കൂട്ടർക്കുമൊപ്പം ; 'ഡങ്കി'യുടെ പുതിയ പോസ്റ്ററുകൾ പുറത്ത്
ഡിസംബർ 23ന്, 12959 ഷോകള്‍ക്കായി സലാര്‍ വിറ്റഴിച്ചത് 18,93,174 ടിക്കറ്റുകളാണ്. അന്ന് തിയേറ്ററുകളില്‍ 48.43% ഒക്യുപൻസി നിരക്കാണ് ചിത്രം രേഖപ്പെടുത്തിയത്.
- ദേശീയ ശൃംഘലകളായ പിവിആര്‍ -1,80,047 (ടിക്കറ്റുകള്‍ വിറ്റഴിച്ചു) - 6.82 കോടി രൂപ
- ഐനോക്‌സ് - 1,30,135 - 4.50 കോടി രൂപ
- സിനിപോളിസ് - 70,088 - 2.61 കോടി രൂപ
- ആകെ തിയേറ്ററുകളിലായി - 43.77 കോടി രൂപ
ഡിസംബർ 23ന്, 9402 ഷോകളുള്ള ഡങ്കി വിറ്റഴിച്ചത് 7,68,761 ടിക്കറ്റുകളാണ്.
- ദേശീയ ശൃംഘലകളായ പിവിആര്‍ - 1,49,638 - 8.11 കോടി രൂപ
- ഐനോക്‌സ് - 1,10,528 - 5.56 കോടി രൂപ
- സിനിപോളിസ് - 63,921 - 3.26 കോടി രൂപ
- ആകെ തിയേറ്ററുകളിലായി - 26.20 കോടി രൂപ
Also Read: സലാര്‍ ട്രെയിലര്‍ തരംഗത്തിനിടെ ഡങ്കി ഗാനം; പ്രിയപ്പെട്ടതെന്ന് ഷാരൂഖ്