ETV Bharat / bharat

DU Professor Wants Euthanasia:'അവസാന വെളിച്ചവും അണഞ്ഞു..'; കോളജില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ദയവധത്തിന് അപേക്ഷിച്ച് അന്ധയായ പ്രൊഫസർ

Blind Professor Expelled From Job: ഡല്‍ഹി സര്‍വകലാശാലയ്‌ക്ക് കീഴിലുള്ള സത്യാവതി കോളജിലെ പ്രൊഫസര്‍ ആയിരുന്ന പാര്‍വതി കുമാരിയെ ആണ് ജോലിയില്‍ നിന്നും പുറത്താക്കിയത്.

Blind Professor Expelled From Job  DU Professor Seek Help For Euthanasia  Parvati Kumari Euthanasia  Delhi University Blind Professor expells Form job  കാഴ്‌ചപരിമിതിയുള്ള പ്രൊഫസറെ പുറത്താക്കി  ഡല്‍ഹി യൂണിവേഴ്‌സിറ്റി  പ്രൊഫസര്‍ പാര്‍വതി കുമാരി ഫേസ്‌ബുക്ക് പോസ്റ്റ്  ദയാവധത്തിനായി പ്രൊഫസര്‍  സത്യാവതി കോളജ് ഡല്‍ഹി  DU Professor Wants Euthanasia
DU Professor Wants Euthanasia
author img

By ETV Bharat Kerala Team

Published : Sep 25, 2023, 10:18 AM IST

'കാഴ്‌ച പരിമിതിയുള്ള ഓരോ ആളുകളെയും ഭിക്ഷാടകരായാണ് സമൂഹം കാണുന്നത്, ഞാന്‍ എന്‍റെ ജീവിതത്തില്‍ നിന്നും പഠിച്ച ഒരു കാര്യമാണിത്...' ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും അടുത്തിടെ പുറത്താക്കപ്പെട്ട പ്രൊഫസര്‍ പാര്‍വതി കുമാരി ഫേസ്‌ബുക്കില്‍ കുറിച്ച വാക്കുകളാണിത്. ജോലി നഷ്‌ടപ്പെട്ട ഈയൊരു സാഹചര്യത്തില്‍ താന്‍ ജീവിക്കുന്നതിനേക്കാള്‍ ഉപരിയായി മരിക്കാനാണ് കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും പാര്‍വതി കുമാരി അഭിപ്രായപ്പെട്ടു (DU Professor Seek Help For Euthanasia). തനിക്ക് ദയവധം വേണമെന്നാണ് പാര്‍വതി കുമാരി ഫേസ്‌ബുക്കില്‍ ആവശ്യപ്പെട്ടത്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സത്യാവതി കോളജിലെ പ്രൊഫസര്‍ സ്ഥാനത്ത് നിന്നാണ് പാര്‍വതി കുമാരിയെ നീക്കിയത്. അധ്യാപക രംഗത്ത് ഒന്‍പത് വര്‍ഷത്തോളം പ്രവര്‍ത്തി പരചിയമുള്ളയാളാണ് പാര്‍വതി കുമാരി. ബ്രെയില്‍ ലിപിയുടെ സഹായത്തോടെയായിരുന്നു പാര്‍വതി തന്‍റെ 12-ാം ക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കിയത്. എന്‍ഐവിഎച്ച് (National Institute for the Empowerment of Persons with Visual Disabilities) ഡെറാഡൂണിലായിരുന്നു ഇവരുടെ പഠനം. താന്‍ ജന്മന കാഴ്‌ച പരിമിതി ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ലെന്ന് പാര്‍വതി കുമാരി പറഞ്ഞു.

'ഞാന്‍ ജന്മന അന്ധത ബാധിച്ച ആളായിരുന്നില്ല. പത്താം ക്ലാസോടെയാണ് എന്‍റെ കാഴ്‌ച ശക്തി നഷ്‌ടപ്പെടുന്നത്. മൂന്നുമാസത്തോളം ഞാന്‍ കോമയിലായി. തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് കാഴ്‌ച ശക്തി നഷ്‌ടപ്പെട്ട വിവരം ഞാന്‍ അറിയുന്നത്.

ജീവിതത്തില്‍ അന്ന് മുതല്‍ ഇന്നുവരെയുള്ള കാര്യങ്ങള്‍ കൊണ്ട് അന്ധരെ സമൂഹം ഭിക്ഷാടകരായിട്ടാണ് കാണുന്നതെന്ന് ഞാന്‍ പഠിച്ചു. എന്‍റെ വീട്ടുകാര്‍ എന്നെ ഉപേക്ഷിക്കും, കൊലപ്പെടുത്തും എന്നുളള ചിന്തകളായിരുന്നു അന്ന് എന്‍റെ മനസുനിറയെ. എന്നാല്‍, വളരെ ദരിദ്രമായ ഒരു കുടുംബത്തില്‍ നിന്നും വന്ന ഞാനാണ് ഇന്ന് അവരുടെ ഏക ആശ്രയം.' പാര്‍വതി കുമാരി ഫേസ്‌ബുക്കില്‍ കുറിച്ചു. ഇപ്പോള്‍ ജോലി നഷ്‌ടമായതിലൂടെ തന്‍റെ ജീവിത്തിലുണ്ടായിരുന്ന ഒരേയൊരു വെളിച്ചമാണ് നശിച്ചതെന്നും പാര്‍വതി അഭിപ്രായപ്പെട്ടു.

'സത്യാവതി കോളജിലെ പ്രൊഫസറായിരുന്നു ഞാന്‍. ജീവിച്ചിരിക്കുന്ന ഒരു ശവശരീരമാണ് ഞാന്‍ ഇപ്പോള്‍. ഈ വേദന എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്നാത് മാത്രമാണ് എന്‍റെ ചിന്ത. ദയാവധമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

അന്ധരുള്‍പ്പടെയുള്ള ഭിന്നശേഷിക്കാരയ വ്യക്തികളോട് സമൂഹം രണ്ട് രീതിയിലാണ് പെരുമാറുന്നത്. ഇത്തരക്കാരായ പുരുഷന്മാര്‍ക്ക് പലപ്പോഴും സ്‌ത്രീകളേക്കാള്‍ ഉപരിയായി സമൂഹത്തില്‍ പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. ജീവിതത്തിലെ താല്‍ക്കാലിക വെളിച്ചമായിരുന്ന ഈ ജോലി സ്ഥിരമാകുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്' പാര്‍വതി കുമാരി ഫേസ്‌ബുക്കില്‍ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.