ETV Bharat / bharat

മദ്യപരിശോധന നടത്തണമെന്ന് പൊലീസ്, അസഭ്യ വര്‍ഷവുമായി യുവതി ; ദൃശ്യങ്ങള്‍ - drunk woman behaves rudely with police in hyderabad

പുതുവത്സര തലേന്ന് രാത്രിയാണ് സംഭവം

വാഹന പരിശോധന യുവതി അപമര്യാദ  ഹൈദരാബാദ് യുവതി മദ്യലഹരി  മദ്യപരിശോധന യുവതി പൊലീസ് ആക്രമണം  drunk woman behaves rudely with police in hyderabad  woman attack police in hyderabad
മദ്യപരിശോധന നടത്തണമെന്ന് പൊലീസ്, അസഭ്യ വര്‍ഷവുമായി യുവതി; ദൃശ്യങ്ങള്‍
author img

By

Published : Jan 1, 2022, 10:14 PM IST

ഹൈദരാബാദ്‌ : മദ്യലഹരിയില്‍ പൊലീസിനോട് അപമര്യാദയായി പെരുമാറിയ യുവതി പൊലീസ് കസ്റ്റഡിയില്‍. പുതുവത്സര തലേന്ന് രാത്രിയാണ് സംഭവം. ജൂബിലി ഹില്‍സ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധന നടക്കുന്നതിനിടെയാണ് യുവതി പൊലീസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയത്.

മുംബൈ സ്വദേശിയായ യുവതി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ വരികയായിരുന്നു. പൊലീസ് വാഹനം തടഞ്ഞ് ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് (മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ നടത്തുന്ന പരിശോധന) ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതില്‍ ക്ഷുഭിതയായ യുവതി അസഭ്യമായി സംസാരിക്കുകയും പൊലീസിനോട് തട്ടിക്കയറുകയുമായിരുന്നു.

യുവതി പൊലീസിനോട് അപമര്യാദയായി പെരുമാറുന്നതിന്‍റെ ദൃശ്യങ്ങള്‍

Also read: 2021ന്‍റെ അവസാന നാള്‍ കേരളം കുടിച്ചത് 82 കോടിയുടെ മദ്യം

യുവതിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും അപമര്യാദയായി പെരുമാറുകയും പൊലീസിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. തുടര്‍ന്ന് ബഞ്ചാര ഹില്‍സ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.