ETV Bharat / bharat

'ഞങ്ങൾക്ക് സംഭവിച്ചത് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല'; വൈകാരികമായി നവാബ് മാലിക്കിന്‍റെ മകൾ - Nilofer Malik Khan

സമീർ ഖാന്‍റെ അറസ്റ്റിനെത്തുടർന്ന് തന്‍റെ കുടുംബം അനുഭവിക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് നിലോഫർ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത കത്തിലൂടെ എഴുതിയിരിക്കുന്നത്

Letter on Twitter  Nawab Malik's daughter  Nilofer Malik  Drugs case  നവാബ് മാലിക്ക്  സമീർ ഖാൻ  നിലോഫർ മാലിക് ഖാൻ  നിലോഫർ മാലിക് ഖാൻ ട്വീറ്റ്  മയക്കുമരുന്ന് കേസ്  സമീർ വാങ്കടെ  Nawab Malik's daughter's posts emotional letter on social media  Nilofer Malik Khan  sameer khan
'ഞങ്ങൾക്ക് സംഭവിച്ചത് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല'; വൈകാരികമായി നവാബ് മാലിക്കിന്‍റെ മകൾ
author img

By

Published : Nov 7, 2021, 11:07 AM IST

മുബൈ : മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌ത ശേഷം എൻസിബിയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട് മാലിക്കിന്‍റെ മകൾ നിലോഫർ മാലിക് ഖാൻ. കഴിഞ്ഞ ജനുവരി അഞ്ചിനാണ് മയക്കുമരുന്ന് കേസിൽ സമീർ ഖാനെ അറസ്റ്റ് ചെയ്‌തത്.

194.6 കിലോ കഞ്ചാവ് വിൽക്കാൻ ഗൂഡാലോചന നടത്തി എന്ന കേസിലാണ് സമീർ ഖാനെ എൻസിബി അറസ്റ്റ് ചെയ്‌തത്. 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് എൻസിബി സമീർ ഖാനും കൂട്ടാളികളായ അഞ്ച് പേർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

  • Nawab Malik's daughter Nilofer Malik Khan wrote no child should undergo what her kids went through after the arrest of Sameer Khan in a drugs case.https://t.co/zRhpz01UbT

    — Hindustan Times (@htTweets) November 6, 2021 " class="align-text-top noRightClick twitterSection" data=" ">

ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ സമീർ ഖാന്‍റെ അറസ്റ്റിനെത്തുടർന്ന് തന്‍റെ കുടുംബം അനുഭവിക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് നിലോഫർ എഴുതിയിരിക്കുന്നത്. 'ജനുവരി 12ന് നവാബിന് ഒരു കോൾ ലഭിച്ചു. അടുത്ത ദിവസം എൻസിബി ഓഫീസിൽ എത്തിച്ചേരാൻ പറഞ്ഞുകൊണ്ടായിരുന്നു വിളി വന്നത്'. നിലോഫർ കുറച്ചു.

'മയക്കുമരുന്ന് കടത്തുകാരന്‍റെ ഭാര്യയെന്ന നിലയിൽ ആളുകൾ തന്നെ വെറുക്കുന്നു. മകളുടെ സുഹൃത്തുക്കൾ അവളുമായി പിരിഞ്ഞു. സമീറിന്‍റെ അറസ്റ്റിന് ശേഷം എൻസിബി വീട്ടിൽ പരിശോധന നടത്തി. എന്നാൽ വീട്ടിൽ നിന്ന് ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. എന്നിട്ടും സമീറിന് എട്ടര മാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നു', നിലോഫർ പറഞ്ഞു.

ALSO READ : ടി20 ലോകകപ്പിൽ പാകിസ്ഥാന്‍റെ വിജയം ആഘോഷിച്ചു; യുപിയിൽ ഭാര്യയ്‌ക്കെതിരെ കേസ് നൽകി ഭർത്താവ്

'എനിക്കും കുടുംബത്തിനും ഏറെ സമ്മർദം നൽകിയ സമയമായിരുന്നു ഈ എട്ടരമാസം. ഞങ്ങൾക്ക് സംഭവിച്ചത് വാക്കുകളാൽ വിവരിക്കാൻ പ്രയാസമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, ഞങ്ങളോടൊപ്പം പോരാടാൻ മറ്റുള്ളവരോട് ഞാൻ അഭ്യർഥിക്കുന്നു, നിലോഫർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.