ശ്രീനഗർ: അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ 45കാരൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പൊലീസ് സ്റ്റേഷനിൽ മരിച്ചു. അഖ്‌നൂർ നിവാസിയായ കുൽദീപ് കുമാറിനെ ആർ.എസ്. പുര പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് ഇയാളെ സർക്കാർ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെവെച്ച് മരിക്കുകയായിരുന്നു.
ഇയാൾ മുമ്പ് നെഞ്ചുവേദനയെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചതായും നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും അധികൃതർ പറഞ്ഞു.