പട്‌ന: ബിഹാറിലെ മുസാഫർപൂരില്‍ 1.58 കോടി രൂപയുടെ 1,058 കിലോഗ്രാം കഞ്ചാവ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ഡിആർഐ ഉദ്യോഗസ്ഥർ അറിയിച്ചു.
മുസാഫർപൂർ ജില്ലയിലെ മൈതി ടോൾ പ്ലാസയ്ക്ക് സമീപം മുസാഫർപൂർ-ദർഭംഗ ദേശീയപാതയിൽ സംശയാസ്പദമായി കണ്ടെത്തിയ ട്രക്ക് ഡിആർഐ സംഘം തടഞ്ഞയുകയും ട്രക്കിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.
നാർക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് ലഹരിവസ്തു നിയമത്തിലെ 1985 (എൻഡിപിഎസ്) വകുപ്പുകൾ പ്രകാരമാണ് രണ്ട് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തത്. ട്രക്കും പിടിച്ചെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.