ETV Bharat / bharat

ഇനി വേഗം കൂടും: പാലങ്ങൾ നിർമിക്കാൻ സൈന്യത്തിന് പുതിയ സംവിധാനം

author img

By

Published : Jul 2, 2021, 8:22 PM IST

പത്ത് മീറ്റര്‍ നീളമുള്ള 12 ഷോർട്ട് സ്‌പാന്‍ ബ്രിഡ്‌ജിങ് സിസ്റ്റമാണ് സൈന്യത്തിന് വേണ്ടി ഡിആർഡിഒ വികസിപ്പിച്ചത്.

Indian defence industrial ecosystem  DRDO  Short Span Bridging System  Indian Army  ceremony held at Cariappa Parade Ground  Chief of the Army Staff General MM Naravane  ബ്രിഡ്‌ജിങ് സിസ്റ്റം വാര്‍ത്ത  ബ്രിഡ്‌ജിങ് സിസ്റ്റം ആര്‍മി വാര്‍ത്ത  ഷോർട്ട് സ്‌പാന്‍ ബ്രിഡ്‌ജിങ് സിസ്റ്റം
ഇന്ത്യന്‍ ആര്‍മിക്ക് കരുത്തായി പുതിയ ബ്രിഡ്‌ജിങ് സിസ്റ്റം

ന്യൂഡൽഹി: പാലങ്ങളുടെ അതിവേഗ നിർമാണത്തിന് സഹായകമാകുന്ന പുതിയ ബ്രിഡ്‌ജിങ് സിസ്റ്റം ഇനി ഇന്ത്യന്‍ ആര്‍മിക്ക് കരുത്താകും. പത്ത് മീറ്റര്‍ നീളമുള്ള 12 ഷോർട്ട് സ്‌പാന്‍ ബ്രിഡ്‌ജിങ് സിസ്റ്റം (എസ്എസ്ബിഎസ്) സേനയില്‍ ഉള്‍പ്പെടുത്തിയതായി കരസേന മേധാവി എം.എം നരവാനെ പ്രഖ്യാപിച്ചു. ഡല്‍ഹി കാന്‍റിലെ കരിയപ്പ പരേഡ് ഗ്രണ്ടിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ (ഡിആർഡിഒ) ആണ് സൈന്യത്തിന് സഹായകമാകുന്ന ബ്രിഡ്‌ജിങ് സിസ്റ്റം രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത്. എസ്എല്‍ ആന്‍ഡ് എൽ ലിമിറ്റഡുമായി ചേര്‍ന്ന് ഡിആര്‍ഡിഒയുടെ എന്‍ജിനീയറിങ് ലബോറട്ടറിയായ പൂനൈയിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റാണ് ബ്രിഡ്‌ജിങ് സിസ്റ്റം രൂപകല്‍പ്പന ചെയ്‌ത് വികസിപ്പിച്ചെടുത്തത്.

  • Indian Army Corps of Engineers' troops demonstrate how the new 10 meter Short Span Bridging system will help tanks & infantry combat vehicles to cross over obstacles during operations

    (Video source: Indian Army) pic.twitter.com/Puz20tWZB7

    — ANI (@ANI) July 2, 2021 " class="align-text-top noRightClick twitterSection" data=" ">

ദുർഘട മേഖലകളില്‍ പാലങ്ങളുടെ നിർമാണം വെല്ലുവിളിയായി സ്വീകരിക്കുന്ന ഇന്ത്യൻ സൈന്യം രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ ഇത്തരത്തില്‍ പാലങ്ങൾ നിർമിച്ചിട്ടുണ്ട്.

Also read: 'ആന്‍റി ഡ്രോണ്‍' സംവിധാനവുമായി ഡിആര്‍ഡിഒ

ട്രയലുകള്‍ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ബ്രിഡ്‌ജിങ് സിസ്റ്റം സേനയില്‍ ഉള്‍പ്പെടുത്തിയത്. 34.5 മീറ്റർ നീളമുള്ള മൗണ്ടൻ ഫുട്ട് ബ്രിഡ്‌ജും ഡിആർഡിഒ വികസിപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.