ETV Bharat / bharat

ചരിത്ര നിമിഷം ; രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത് ദ്രൗപദി മുര്‍മു

പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സത്യവാചകം ചൊല്ലിക്കൊടുത്തത് ചീഫ് ജസ്‌റ്റിസ് എന്‍.വി രമണ

draupadi murmu  new president of india  ദ്രൗപതി മുര്‍മു  ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ  രാഷ്‌ട്രപതി ദ്രൗപതി മുര്‍മു
ചരിത്ര നിമിഷം: രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്‌തു
author img

By

Published : Jul 25, 2022, 10:55 AM IST

Updated : Jul 25, 2022, 12:01 PM IST

ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്‌തു. പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍.വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്ത് രാഷ്‌ട്രപതി പദത്തിലെത്തുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ വ്യക്തിയും, രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുര്‍മു.

  • Watch | Former President Ram Nath Kovind hands over the position to the new President of India Droupadi Murmu pic.twitter.com/9DQSKgE47r

    — DD India (@DDIndialive) July 25, 2022 " class="align-text-top noRightClick twitterSection" data=" ">

തുടർച്ചയായി ജൂലൈ 25ന് ചുമതലയേൽക്കുന്ന 10-ാമത്തെ രാഷ്‌ട്രപതിയുമാണ് അവര്‍. 1977 മുതൽ രാജ്യത്തെ രാഷ്‌ട്രപതിമാർ ജൂലൈ 25നാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്ന് രാഷ്‌ട്രപതി ആദ്യ പ്രസംഗത്തില്‍ വ്യക്തമാക്കി.

അധികാരമൊഴിഞ്ഞ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനൊപ്പമാണ് മുര്‍മു സത്യപ്രതിജ്ഞ ചടങ്ങിനായി സെന്‍ട്രല്‍ ഹാളിലേക്ക് എത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസും, ഉപരാഷ്‌ട്രപതിയും ലോക്‌സഭ സ്‌പീക്കറും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി മുർമു രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്‌മാരകം സന്ദർശിച്ച് പുഷ്‌പാഞ്ജലി അര്‍പ്പിച്ചിരുന്നു.

ജൂലൈ 18-ന് നടന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ച മുർമുവിന് 6,76,803 മൂല്യമുള്ള 2,824 വോട്ടുകളാണ് ലഭിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ യശ്വന്ത് സിൻഹ 3,80,177 മൂല്യമുള്ള 1,877 വോട്ടുകൾ നേടി. തെരഞ്ഞെടുപ്പില്‍ എംപിമാരും എംഎൽഎമാരുമടക്കം 4,809 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

സ്വാതന്ത്ര്യാനന്തരം ജനിച്ച രാജ്യത്തെ ആദ്യ പ്രസിഡന്‍റ് എന്ന സവിശേഷതയും മുര്‍മുവിനുണ്ട്. 1958 ജൂൺ 30-ന് ഒഡിഷ മയൂർഭഞ്ച് ജില്ലയിലെ ഉപർബേദ ഗ്രാമത്തിൽ സാന്താള്‍ ആദിവാസി കുടുംബത്തിലാണ് മുര്‍മുവിന്‍റെ ജനനം. രാഷ്‌ട്രീയത്തിലെത്തും മുന്‍പ് അധ്യാപികയായി പ്രവര്‍ത്തിച്ചു.

ജാർഖണ്ഡിലെ ആദ്യ വനിത ഗവർണറായ ദ്രൗപദി കൗൺസിലറായാണ് രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട്, റൈരംഗ്‌പുര്‍ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായി. ഒഡിഷയിൽ നിന്ന് രണ്ട് തവണ ബി.ജെ.പി നിയമസഭാംഗമായി. ബി.ജെ.പിയുടെ പിന്തുണയോടെ ബിജു ജനതാദൾ ഒഡിഷ ഭരിച്ചപ്പോള്‍ നവീൻ പട്‌നായിക് മന്ത്രിസഭയില്‍ ഇടംപിടിച്ചിരുന്നു ദ്രൗപദി.

Last Updated : Jul 25, 2022, 12:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.