ETV Bharat / bharat

2–ഡിജി കൊവിഡ് മരുന്ന് വിപണിയിൽ ഇറക്കാനൊരുങ്ങി ഡിആർഡിഒ

ഡിആർഡിഒ ഉപസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് നിർമിച്ച, ഒആർഎസ് ലായനി പോലെ വെള്ളത്തിൽ അലിയിച്ചു കഴിക്കാവുന്ന പൊടിരൂപത്തിലുള്ള മരുന്നാണിത്.

Dr Reddy's Laboratories  2-DG  anti-COVID-19 drug  anti covid drug  DRDO covid drug  2-DG  ഡിആർഡിഒ  കൊവിഡ് മരുന്ന്  2-ഡിജി  ഡോ ​​റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്  ഓറൽ ഡ്രഗ് കാറ്റഗറി  കൊവിഡ് പ്രതിരോധ മരുന്ന്  ഡിആർഡിഒ കൊവിഡ് മരുന്ന്  കൊവിഡ് 19 വാർത്തകൾ
2–ഡിജി കൊവിഡ് മരുന്ന് വിപണിയിൽ ഇറക്കാനൊരുങ്ങി ഡിആർഡിഒ
author img

By

Published : Jun 28, 2021, 1:10 PM IST

ഹൈദരാബാദ്: കൊവിഡ് ചികിത്സയ്ക്കായി ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷൻ) വികസിപ്പിച്ച 2-ഡിജി( 2-deoxy-D-glucose) മരുന്ന് വിപണിയിൽ ഇറക്കാനൊരുങ്ങി ഡോ ​​റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. ഓരോ പാക്കറ്റിനും 990 രൂപയാണ് വിലയെന്നും കമ്പനി അറിയിച്ചു.

ആദ്യ ഘട്ടത്തിൽ മെട്രോ നഗരത്തിൽ

ഡിആർഡിഒയുടെ ഉപസ്ഥാപനമായ ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലയഡ് സയൻസസും (INMAS) സ്വകാര്യ സ്ഥാപനമായ ഡോ റെഡ്ഡീസ് ലബോറട്ടീസും ചേർന്നാണ് 2-ഡിജി വികസിപ്പിച്ചത്. ഡ്രഗ്സ് കൺട്രോളർ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു.

ആദ്യ ഘട്ടത്തിൽ സംസ്ഥാനങ്ങൾക്കും പ്രൈവറ്റ് ആശുപത്രികൾക്കുമാണ് മരുന്ന് വിതരണം ചെയ്യുകയെന്ന് കമ്പനി പത്ര കുറിപ്പിൽ പറഞ്ഞു. ആദ്യ ആഴ്ചകളിൽ മെട്രോ നഗരങ്ങളിലെ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കും, പിന്നീട് സർക്കാർ സ്ഥാപനങ്ങൾക്ക് സബ്സിഡി നിരക്കിൽ മരുന്ന് നൽകുമെന്നും കമ്പനി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ രാജ്യ വ്യാപകമായി മരുന്ന് എത്തിക്കുമെന്നും കമ്പനി അറിയിച്ചു.

മരുന്ന് ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം

ഓറൽ ഡ്രഗ് കാറ്റഗറിയിൽ പെടുന്ന 2-ഡിജിക്ക് 99.5 ശതമാനമാണ് ശുദ്ധത എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2DGTM.2-DG എന്ന് ബ്രാൻഡ് നാമത്തിലാണ് മരുന്ന് പുറത്തിറക്കുക എന്നും കമ്പനി അറിയിച്ചു. ഡോക്ടറുടെ മേൽനോട്ടത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കൊവിഡ് രോഗികൾക്ക് മാത്രമേ ഇത് നൽകാനാകൂവെന്നും കമ്പനി പറഞ്ഞു.

സാധാരണ കൊവിഡ് ചികിത്സയിൽ ലഭിക്കുന്ന രോഗമുക്തി രണ്ടര ദിവസം വരെ നേരത്തേയാക്കുന്നുവെന്നതാണു പ്രധാന നേട്ടം. ഗുരുതര കൊവിഡ് രോഗികൾക്കു കൃത്രിമമായി വേണ്ടിവരുന്ന ഓക്സിജന്‍റെ അളവ് 40% വരെ കുറയ്ക്കാനും കഴിയുന്നു. വെള്ളത്തിൽ അലിയിച്ച് കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നാണിത്.

മരുന്ന് ആർക്കൊക്കെ ഉപയോഗിക്കാം?

ഗുരുതര, ഇടത്തരം വൈറസ് ബാധയുള്ളവരിലെ ചികിത്സയ്ക്കാണു മരുന്ന് ഉപയോഗിക്കുക. വൈറസ് ബാധയേറ്റ കോശങ്ങൾ മാത്രമേ മരുന്നിനെ ആഗിരണം ചെയ്യൂവെന്നതാണു പ്രത്യേകത. ഇതു സ്വീകരിക്കുന്നതോടെ, കോശങ്ങളുടെ പ്രവർത്തനത്തിനാവശ്യമായ ഊർജോൽപാദനം നിലയ്ക്കുന്നു. ഇതോടെ, വൈറസ് ബാധയേറ്റ കോശങ്ങൾ നശിക്കുകയും രോഗബാധ ഒഴിവാകുകയും ചെയ്യും.

Also Read: കൊവിഡ് അടിയന്തര ചികിത്സ : 2 ഡിജി മരുന്നിന് അംഗീകാരം

ഗ്ലൂക്കോസ് തന്മാത്രകളിൽ ഘടനാപരമായ മാറ്റം വരുത്തിയാണ് 2 ഡിഓക്സി ഡി ഗ്ലൂക്കോസ് നിർമിക്കുന്നത്. 30 ആശുപത്രികളിലെ കൊവിഡ് രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.