ന്യൂഡൽഹി:ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന ഒബ്‌റോയ് ഗ്രൂപ്പിന്‍റെ ചെയർമാനും പ്രമുഖ വ്യവസായിയുമായ പൃഥ്വിരാജ് സിങ് ഒബ്‌റോയ് അന്തരിച്ചു (Prithvi Raj Singh Oberoi, chairman of Oberoi Group, known as the hero of Indian hospitality, passed away). ചൊവ്വാഴ്‌ചയായിരുന്നു (നവംബർ14) അന്ത്യം. ഹോസ്‌പിറ്റാലിറ്റി വ്യവസായത്തിലെ പ്രഗത്ഭനായ ഒബ്‌റോയിയുടെ പാരമ്പര്യം അതിരുകൾക്കപ്പുറം ആഗോള ഭൂപ്രകൃതിയിൽ മായാത്ത മുദ്രപതിപ്പിക്കുന്നതായിരുന്നു. ആതിഥ്യമര്യാദയിലും,വിനോദസഞ്ചാരത്തിലും അദ്ദോഹം രാജ്യത്തിന് നൽകിയത് അസാധാരണ സംഭാവനകളാണ്.
നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് 2019 ൽ ലഭിച്ച പത്മവിഭൂഷൺ,തുടർന്ന് നേതൃത്വത്തെയും കാഴ്‌ചപ്പാടിനെയും അംഗീകരിച്ച് ഐഎൽടിഎമ്മിൽ(ഇന്‍റനാഷണൽ ലക്ഷ്വറി ട്രാവൽ മാർക്കറ്റ്) ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, HOTELS മാസിക യുഎസ്‌എയുടെ 'കോർപ്പറേറ്റ് ഹോട്ടലിയർ ഓഫ് ദി വേൾഡ്' അവാർഡ്, ബെർലിനിലെ ആറാമത്തെ ഇന്‍റർനാഷണൽ ഹോട്ടൽസ് ഇൻവെസ്റ്റ്‌മെന്‍റ് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, ബിസിനസ് ഇന്ത്യ മാഗസിന്റെ ബിസിനസ്‌മാൻ ഓഫ് ദ ഇയർ, ഏണസ്റ്റ് & യങ് എന്‍റർപ്രണർ ഓഫ് ദി ഇയർ അവാർഡ് എന്നിവയും അദ്ദേഹം കരസ്ഥമാക്കി.
ശവസംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് കപഷേരയിലെ ഒബ്‌റോയ് ഫാമിലെ ഭഗവന്തി ഒബ്‌റോയ് ചാരിറ്റബിൾ ട്രസ്റ്റിൽ നടക്കും.