പുരി (ഒഡിഷ): ഒഡിഷയിലെ പുരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലേക്ക് 75 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും (Puri Sri Jagannath Temple) സമർപ്പിച്ച് യുവാവ്. ജഗന്നാഥന്‍റെ കടുത്ത ഭക്തനായ ചിരാഗ് ചിനുഭായ് പട്ടേലാണ് ആഭരണങ്ങൾ ക്ഷേത്രത്തിന് സമര്‍പ്പിച്ചത് (Gujarat man donates ornaments to Puri temple). ഗുജറാത്തിലെ അഹമ്മദാബാദ് നിവാസിയായ പട്ടേൽ, രണ്ട് സ്വർണ 'ചിറ്റകളും' (തിലക്‌സ്) മൂന്ന് വെള്ളി കിരീടങ്ങളും ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്‌മിനിസ്‌ട്രേഷൻ (എസ്‌ജെടിഎ) ഉദ്യോഗസ്ഥർക്ക് കൈമാറി.
ഗുജറാത്തിൽ നിന്നുള്ള ചില പ്രത്യേക സ്വർണപ്പണിക്കാരാണ് ആഭരണങ്ങൾ നിർമ്മിച്ചത്. 1.075 കിലോഗ്രാം ഭാരവും 75 ലക്ഷം രൂപയുമുള്ള രണ്ട് സ്വർണ ആഭരണങ്ങളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് വെള്ളി കിരീടങ്ങളുമാണ് സമര്‍പ്പിച്ചതെന്ന് എസ്ജെടിഎ ഭാരവാഹികൾ പറഞ്ഞു.
'എനിക്ക് എല്ലാം തന്ന ഭഗവാൻ ജഗന്നാഥന് സ്വർണ ആഭരണങ്ങൾ സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഇത് സർവ്വശക്തൻ എനിക്ക് നൽകിയതിന്‍റെ ഒരു ഭാഗം മാത്രമാണ്. 'സ്വർണ ആഭരണങ്ങൾ സംഭാവന ചെയ്യാനുള്ള എന്‍റെ ആഗ്രഹം ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു, ഗുജറാത്തിൽ നിന്നുള്ള സ്വർണപ്പണിക്കാർ അളവെടുക്കാൻ എത്തിയതായും മാധ്യമങ്ങളോട് പട്ടേൽ പറഞ്ഞു. ഈ ആഭരണങ്ങൾ ക്ഷേത്രത്തിലെ ദേവതകളെ ഉടൻ അലങ്കരിക്കുമെന്ന് ഛത്തീസ് നിജോഗ് മേധാവി ജനാർദൻ പട്ടജോഷി പറഞ്ഞു.