ന്യൂഡല്‍ഹി: രാജ്യത്ത് അടച്ചിടലിന് ശേഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഡിസംബറില്‍ മാത്രം 2,129 വിമാനങ്ങളിലായി 2,27,821യാത്രക്കാരാണ് ഇതുവരെ യാത്ര ചെയ്തത്. അടച്ചിടലിന് ശേഷം 4,55,809 യാത്രക്കാരാണ് ഇതുവരെ യാത്ര ചെയ്തത്. രാജ്യത്തെ വിമാനത്താവളങ്ങള്‍ വീണ്ടും സജീവമായി.
ദിനംപ്രതി 25,000ല്‍ അധികം യാത്രക്കാരാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ വഴി യാത്ര ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷിത യാത്രക്കായി രാജ്യത്തെ ജനങ്ങള്‍ വിമാനങ്ങളാണ് ആശ്രയിയിക്കുന്നതെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി.