ഭീമാവരം (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശില്‍ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളുടെ മൂക്കില്‍ നിന്നും ജീവനുള്ള ചെമ്മീന്‍ പുറത്തെടുത്തു. പാടത്ത് നിന്ന് ചെമ്മീന്‍ പിടിക്കുന്നതിനിടെ ഭീമാവരം സ്വദേശിയുടെ മൂക്കിലാണ് ചെമ്മീന്‍ കുടുങ്ങിയത്. നേസല്‍ എന്‍ഡോസ്‌കോപ്പിയിലൂടെ ഫോര്‍സെപ്പ്സ് ഉപയോഗിച്ചാണ് ഡോക്‌ടർമാർ ചെമ്മീന്‍ പുറത്തെടുത്തത്.
നേസല്‍ കാവിറ്റിക്ക് മുറിവുണ്ടാകാതിരിക്കാന്‍ ഏറെ ശ്രമപ്പെട്ടാണ് ചെമ്മീന്‍റെ തലയിലെ കൊമ്പ് നീക്കം ചെയ്‌തത്. പുറത്തെടുക്കുമ്പോള്‍ ചെമ്മീന് ജീവനുണ്ടായിരുന്നതായി ഡോക്‌ടർമാർ പറഞ്ഞു. പ്രാഥമിക ചികിത്സക്ക് ശേഷം ഇയാള്‍ ആശുപത്രി വിട്ടു.