സൂറത്ത് (ഗുജറാത്ത്) : സൂറത്തിൽ ശസ്‌ത്രക്രിയയ്‌ക്കിടെ രോഗി മരിച്ച സംഭവത്തിൽ ഡോക്‌ടറെ അറസ്റ്റ് ചെയ്‌ത് പൊലീസ് (Doctor Arrested For Medical Negligence In Surat). ഡോക്‌ടർ നിതേഷ് കുമാർ പർസോത്തംഭായ് സവാലിയയാണ് അറസ്റ്റിലായത്. സാർത്തന സ്വദേശിയായ പ്രിയങ്കാബെൻ വിവേക്ഭായ് അംഗനാണ് ശസ്‌ത്രക്രിയയ്‌ക്കിടെ മരിച്ചത് (Doctor arrested for patient dies of blood loss during appendix surgery in Surat).
ശസ്‌ത്രക്രിയയ്‌ക്കിടെ രക്തക്കുഴലുകൾക്ക് പരിക്കേൽക്കുകയും രോഗി മരിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. 2022 ജൂലൈ 5നായിരുന്നു കേസിനാസ്‌പദമായ സംഭവം. പ്രിയങ്കാബെൻ ആനന്ദ് സർജിക്കൽ ആൻഡ് ഓർത്തോപീഡിക് ഹോസ്‌പിറ്റലിൽ (Anand Surgical and Orthopedic Hospital in Surat) അപ്പൻഡിക്‌സ് ഓപ്പറേഷനു വേണ്ടി അഡ്‌മിറ്റ് ചെയ്യപ്പെട്ടിരുന്നു. സാർത്തന ജകത്നാക്കയ്ക്ക് (Sarthana Jakatnaka) സമീപമുള്ള റോയൽ ആർക്കേഡിന്‍റെ മൂന്നാം നിലയിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
ഡോക്‌ടർ നിതേഷ് കുമാർ പർസോത്തംഭായ് സവാലിയയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ ശസ്‌ത്രക്രിയയ്‌ക്കിടെ രോഗിയുടെ രക്തക്കുഴലുകൾക്ക് മുറിവേൽക്കുകയും അമിതമായി രക്തം നഷ്‌ടപ്പെടുകയും ചെയ്‌തു (excessive bleeding during appendix surgery). തുടർന്ന് രോഗി ഓപ്പറേഷൻ ടേബിളിൽ വച്ച് തന്നെ മരിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ ഡോക്‌ടറുടെ അശ്രദ്ധ മൂലമാണ് രോഗി മരിച്ചതെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ഡോക്‌ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 'ഡോക്‌ടർക്കെതിരെ മെഡിക്കൽ അശ്രദ്ധയ്ക്ക് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. തുടർന്ന് ഡോക്‌ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായി സാർത്താന പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ വിരാൽ പട്ടേൽ പറഞ്ഞു.
കടുത്ത വയറുവേദനയെ തുടർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മരിച്ച രോഗിയുടെ കുടുംബം അറിയിച്ചു. ഡോക്‌ടർ അപ്പൻഡിക്‌സ് ഓപ്പറേഷൻ ചെയ്യാൻ നിർദേശിക്കുകയായിരുന്നു. 'ഓപ്പറേഷനിടയിൽ രക്തക്കുഴലിൽ മുറിവേൽക്കുകയും 1.20 ലിറ്റർ രക്തം പ്രിയങ്കബെന്നിന് നഷ്‌ടമാവുകയും ചെയ്‌തു. അമിത രക്തസ്രാവം മൂലമാണ് പ്രിയങ്കബെൻ മരിച്ചതെന്നും ബന്ധു പറഞ്ഞു. ഐപിസി സെക്ഷൻ 304 (എ) (അശ്രദ്ധമൂലമുള്ള മരണം) പ്രകാരമാണ് സാർത്തന പൊലീസ് ഡോക്‌ടറെ അറസ്റ്റ് ചെയ്‌തത് (IPC section 304 (A) causing death by negligence).
Also read: 900 ത്തോളം നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രങ്ങള്‍, ഡോക്‌ടറും ലാബ് ടെക്‌നീഷ്യനും അറസ്റ്റില്‍