ചെന്നൈ: ഡിഎംകെ എംഎൽഎ പി.ശരവണൻ ബിജെപിയിൽ ചേർന്നു. തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശരവണൻ ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്നതിനാലാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ശരവണന്‍ പറഞ്ഞു. ബിജെപിയിൽ ചേരുന്നതിനെ പറ്റി നാല് മാസമായി താൻ അലോചിക്കുകയായിരുന്നെന്നും പി.ശരവണൻ പറഞ്ഞു. 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരുപ്പരൻകുണ്ഡ്രം മണ്ഡലത്തിൽ നിന്നും ശരവണൻ വിജയിച്ചിരുന്നു.
കൊവിഡ് വാക്‌സിൽ രാജ്യത്തെ ജനങ്ങൾക്ക് മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും എത്തിക്കുന്നു. രാജ്യം മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്നതിന് ഉദാഹരണമാണിതെന്നും ശരവണൻ വ്യക്തമാക്കി. ഏപ്രിൽ ആറിന് ഒറ്റ ഘട്ടമായിട്ടാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും. തമിഴ്‌നാട്ടിലെ പതിനഞ്ചാമത് നിയമസഭയുടെ കാലാവധി 2021 മെയ് രണ്ടിന് അവസാനിക്കും.