ETV Bharat / bharat

ഡി.എം.കെയ്‌ക്കെതിരെ ആരോപണവുമായി തേജസ്വി സൂര്യ - tamilanadu

ബി.ജെ.വൈ.എം സംസ്ഥാന കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തേജസ്വി സൂര്യ.

ഡി.എം.കെയ്‌ക്കെതിരെ ആരോപണവുമായി തേജസ്വി സൂര്യ  ഡി.എം.കെ  തേജസ്വി സൂര്യ  തമിഴ്‌നാട്  തമിഴ്‌നാട് തെരഞ്ഞെടുപ്പ്  DMK is 'anti-Hindu' so we must defeat it, says Tejasvi Surya  DMK  ഹിന്ദു വിരുദ്ധ പാർട്ടി  anti-Hindu  tamilanadu  tamilnadu election
ഡി.എം.കെയ്‌ക്കെതിരെ ആരോപണവുമായി തേജസ്വി സൂര്യ
author img

By

Published : Feb 22, 2021, 7:29 AM IST

ചെന്നൈ:ഡി.എം.കെയ്‌ക്കെതിരെ ആരോപണവുമായി യുവ മോർച്ച നേതാവ് തേജസ്വി സൂര്യ. ദ്രാവിഡ മുന്നേറ്റ കഴകം(ഡി.എം.കെ) ഹിന്ദു വിരുദ്ധ പാർട്ടിയാണെന്നും ഡി.എം.കെ മോശം പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സ്‌റ്റാലിന്‍റെ പാർട്ടിയെ പരാജയപ്പെടുത്താൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഓരോ തമിഴനും അഭിമാനിയായ ഹിന്ദുവാണെന്നും രാജ്യത്ത് ഏറ്റവുമധികം ക്ഷേത്രങ്ങളുള്ള പുണ്യഭൂമിയായ തമിഴ്‌നാട്ടിലെ ഓരോ ഇഞ്ചും പവിത്രമാണെന്നും അതിനാൽ ഹിന്ദു വിരുദ്ധ പാർട്ടിയായ ഡി.എം.കെയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. തന്‍റെ പാർട്ടി തമിഴ്‌നാടിന്‍റെയും തമിഴ് ഭാഷയുടെയും ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.വൈ.എം സംസ്ഥാന കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.