ജല്‍ഗോന്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്വന്തം സഹോദരിയേയും അവളുടെ കാമുകനേയും കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ ജല്‍ഗോന്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ദുരഭിമാന കൊലയാണിതെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ ചോപ്പ്‌ഡ നഗരത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി.
സഞ്ജയ് രാജ്‌പുത്(22) വര്‍ഷ സദന്‍കോലി(20) എന്നിവരാണ് കൊല്ലപ്പെട്ടത്. സഞ്ജയ് രാജ്‌പുത്തിനെ വെടിവച്ചാണ് കൊലപ്പെടുത്തിയത്. കഴുത്തുഞെരിച്ചാണ് വര്‍ഷയുടെ ജീവനെടുത്തത്. വര്‍ഷയുടെ സഹോദരനെ കൊലപാതകത്തില്‍ സാഹായിച്ച പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രാകേഷും വര്‍ഷയും സ്നേഹത്തിലായിരുന്നു. ഇരുവരും വീട്ടുകാര്‍ അറിയാതെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ വര്‍ഷയുടെ സഹോദരന്‍ ഇരുവരേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.
കൊലപാതകത്തിന് ശേഷം വര്‍ഷയുടെ സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ പിസ്റ്റളുമായി ഹാജരായി. വര്‍ഷയുടെ കുടുംബത്തില്‍ നിന്നുള്ള പ്രേരണ കൊണ്ടാണോ ഇളയ സഹോദരന്‍ കൊലപാതകം നടത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. കൊലപാതകത്തിന് ശേഷം സംഘര്‍ഷാത്‌മക സ്ഥിതി വിശേഷം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.