'എംഎസ് ധോണി ദി അൺടോൾഡ് സ്‌റ്റോറി' (MS Dhoni The Untold Story) റിലീസ് ചെയ്‌ത് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്ന സമയത്ത് അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി ദിഷ പടാനി (Disha Patani paid tribute to Sushant Singh).
2020 ജൂണ്‍ 14ന് മുംബൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സുശാന്തിന്‍റെ (Sushant Singh Rajput) പ്രധാന സിനിമകളില്‍ ഒന്നാണ് 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി'. ഈ സിനിമയില്‍ നിന്നുള്ള ഒരു വീഡിയോ ക്ലിപ് പങ്കുവച്ച് കൊണ്ടാണ് നടനെ അനുസ്‌മരിച്ച് ദിഷ പടാനി (Disha Patani) രംഗത്തെത്തിയത്. സിനിമയിലെ വികാരനിര്‍ഭരമായൊരു രംഗമാണ് ദിഷ പടാനി ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത് (Disha Patani remembers Sushant Singh).
Also Read: 'ഓരോ നിമിഷവും നിന്നെ മിസ് ചെയ്യുന്നു': അന്തരിച്ച നടൻ സുശാന്ത് സിംഗിനെ അനുസ്‌മരിച്ച് സഹോദരി
'ബോളിവുഡിലെ എന്‍റെ ആദ്യ സിനിമയ്‌ക്കും ഈ മനോഹരമായ യാത്രയ്ക്കും വളരെ നന്ദി. നിങ്ങളെ സന്തോഷിപ്പിക്കുന്നവരെ നിങ്ങള്‍ ഹൃദയപൂര്‍വ്വം സ്‌നേഹിക്കുകയും വിലമതിക്കുകയും ചെയ്യുക. അവരെ കേള്‍ക്കുകയും സംരക്ഷിക്കുകയും ചെയ്യുക. പശ്ചാത്തപിക്കാന്‍ ജീവിതം വളരെ ചെറുതാണ്! ഞങ്ങൾക്ക് വിട പറയാൻ കഴിഞ്ഞില്ല, പക്ഷേ നിങ്ങൾ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' -ഇപ്രകാരമാണ് ദിഷ പടാനി കുറിച്ചിരിക്കുന്നത് (Disha Patani penned a heartfelt note).
ദിഷ പടാനിയുടെ പോസ്‌റ്റിന് പിന്നാലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമായി നിരവധി പേരാണ് കമന്‍റുകളുമായി ഒഴുകിയെത്തിയിരിക്കുന്നത്. ബോളിവുഡ് താരം അനില്‍ കപൂറും കമന്‍റ് ചെയ്‌തിട്ടുണ്ട്. 'അസാധാരണമായ രംഗം... നിങ്ങൾ രണ്ടു പേരും നന്നായി ചെയ്‌തു' -അനില്‍ കപൂര്‍ കുറിച്ചു.
Also Read: 'ദയവായി ആത്‌മഹത്യ ചെയ്യരുത്'; സുശാന്ത് സിങ് രാജ്‌പുതിനെ ഓർമിച്ച് മന്ത്രി സ്‌മൃതി ഇറാനി
ദിഷയുടെ അടുത്ത സുഹൃത്ത് മൗനിയും കമന്‍റുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമയിലെ ദിഷയുടെ പ്രകടനത്തെ പ്രശംസിച്ചു കൊണ്ടാണ് മൗനി രംഗത്തെത്തിയത്. 'ഈ സിനിമയിൽ നിങ്ങൾ രണ്ടു പേരും പ്രണയത്തിന്‍റെ മൂർത്തീഭാവമായിരുന്നു. അത്രയ്ക്ക് നന്നായി. നിന്നെ ഇഷ്‌ടപ്പെട്ടിരുന്നു. മുന്നോട്ടും ഉയരങ്ങളിലേക്കും..' -ഇപ്രകാരമാണ് മൗനി കുറിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥയെ ആസ്‌പദമാക്കി (Biopic of Mahendra Singh Dhoni) നീരജ് പാണ്ഡെ സംവിധാനം ചെയ്‌ത ചിത്രമാണ് 2016ല്‍ പുറത്തിറങ്ങിയ 'എംഎസ് ധോണി ദി അൺടോൾഡ് സ്‌റ്റോറി'. സിനിമയില്‍ ധോണിയുടെ കഥാപാത്രത്തെയാണ് സുശാന്ത് സിങ് അവതരിപ്പിച്ചത് (Sushant Singh played as MS Dhoni). കിയാര അദ്വാനിയും (Alia Advani) ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു.
സുശാന്ത് സിങിന്‍റെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളില്‍ ഒന്നായിരുന്നു 'എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി'. ഈ സിനിമയ്‌ക്ക് ശേഷം സുശാന്തിന്‍റെ ജനപ്രീതിയും ആരാധക വലയവും വര്‍ധിച്ചിരുന്നു.