ETV Bharat / bharat

ഭാവി ദുരന്തങ്ങളെയും നേരിടാന്‍ സജ്ജം : ഇന്ന് ദേശീയ ദുരന്തനിവാരണ സേനാ സ്ഥാപകദിനം - January19 NDRF raising Day

NDRF Day : ജീവന്‍ പോലും തൃണവത്ഗണിച്ച് രാപ്പകല്‍ ഭേദമില്ലാതെ പ്രതികൂല സാഹചര്യങ്ങളില്‍ നാട്ടുകാരുടെ ജീവനും സ്വത്തും രക്ഷിക്കാനിറങ്ങുന്ന എന്‍ഡിആര്‍എഫ് പോരാളികള്‍ക്കാകട്ടെ ഇന്നത്തെ നമ്മുടെ ബിഗ് സല്യൂട്ട്.

NDRF Day  January19 as NDRF raising Day  എന്‍ഡിആര്‍എഫ് സ്ഥാപകദിനം  ഭാവിയിലെ ദുരന്തനിവാരണം
national disaster response force raising day 2024 the future of disaster response
author img

By ETV Bharat Kerala Team

Published : Jan 19, 2024, 10:10 AM IST

Updated : Jan 19, 2024, 3:08 PM IST

ഹൈദരാബാദ് : എല്ലാ കൊല്ലവും ജനുവരി19 ദേശീയ ദുരന്തനിവാരണ സേനയുടെ(എന്‍ഡിആര്‍എഫ്) സ്ഥാപകദിനമായി ആചരിക്കുന്നു. 2006ലാണ് എന്‍ഡിആര്‍എഫ് രൂപീകരിച്ചത് (NDRF DAY). നീണ്ട പതിനെട്ട് കൊല്ലത്തെ സേവന ചാരിതാര്‍ത്ഥ്യവുമായാണ് എന്‍ഡിആര്‍എഫ് ഇന്ന് രാജ്യത്തിന് മുന്നില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്.

പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് ഇവര്‍ ജീവിതത്തിലേക്ക് തിരികെ എത്തിച്ചവര്‍ക്ക് കയ്യും കണക്കുമില്ല. വെള്ളപ്പൊക്കം, കെട്ടിടം തകര്‍ന്ന് വീഴല്‍, മണ്ണിടിച്ചില്‍, ഭൂകമ്പം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ ശരീരമിടറാതെ മനസ് വീണ് പോകാതെ ഇവര്‍ കര്‍മ്മനിരതരാകുന്നു (January19NDRF raising Day).

2005ലെ പ്രകൃതി ദുരന്തം കൈകാര്യം ചെയ്യല്‍ നിയമപ്രകാരമാണ് 2006ല്‍ എന്‍ഡിആര്‍എഫ് രൂപീകരിച്ചത്. 1990നും 200നുമിടയില്‍ രാജ്യത്തുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു സേനയുണ്ടാകേണ്ടതിന്‍റെ ആവശ്യം ഉയര്‍ന്നത്.

എന്‍ഡിആര്‍എഫിന്‍റെ ചരിത്രം: (NDRF History)

2006ല്‍ ബിഎസ്എഫ്, സിആര്‍പിഎഫ്, സിഐഎസ്എഫ്,ഐടിബിപി തുടങ്ങിയ സേനകളടങ്ങിയ എട്ട് ബറ്റാലിയനുകളെ ചേര്‍ത്താണ് ആദ്യ എന്‍ഡിആര്‍എഫ് സംഘത്തിന് രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ അതത് സേനയുടെ തന്നെ മേല്‍നോട്ടത്തിലായിരുന്നു ഇവരുടെ ദുരന്ത നിവാരണ പ്രവര്‍ത്തനം. പിന്നീട് 2008ല്‍ എട്ട് ബറ്റാലിയനുകളെയും എന്‍ഡിആര്‍എഫ് കമാന്‍ഡിന് കീഴിലേക്ക് കൊണ്ടുവന്നു.

2010ല്‍ബിഎസ്എഫിന്‍റെയും സിആര്‍പിഎഫിന്‍റെയും രണ്ട് ബറ്റാലിയനെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തി. ശാസ്ത്ര സീമാബെലിനെയും എന്‍ഡിആര്‍എഫില്‍ ഉള്‍പ്പെടുത്തി. 2018 ആയപ്പോഴേക്കും നാല് പുതിയ ബറ്റാലിയനുകള്‍ കൂടി എന്‍ഡിആര്‍എഫിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. എന്‍ഡിആര്‍എഫിന്‍റെ സവിശേഷതകള്‍: ലോകമെമ്പാടുമുള്ള എല്ലാ സേനകളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എന്‍ഡിആര്‍എഫിന്‍റെ പ്രവര്‍ത്തന ശൈലി. ഇവര്‍ക്ക് ഏത് ദുരന്തത്തെയും നേരിടാനുള്ള സമഗ്ര പരിശീലനം നല്‍കുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളും സാങ്കേതികതകളും ഇവരുടെ പ്രത്യേകതയാണ്. ഒരു സംഘമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള പരിശീലനവും നല്‍കുന്നു.

എന്‍ഡിആര്‍എഫിന്‍റെ ഭാഗമായ നായ സംഘത്തിനും സമഗ്രപരിശീലനമാണ് നല്‍കുന്നത്. ഏത് ദുരന്തത്തെയും നേരിടാനുള്ള നൈപുണ്യപരിശീലനം സിദ്ധിച്ച സേനയാണിവര്‍.ഏത് പരിസ്ഥിതിയുമായും പ്രാദേശിക ജനതയുമായും വളരെ പെട്ടെന്ന് തന്നെ ഇടപഴകാനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കുന്നു. ഇവര്‍ നിരന്തരം പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ദിനാചരണത്തിന്‍റെ പ്രാധാന്യം: എന്‍ഡിആര്‍എഫ് സേനാംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തെ ആദരിക്കലാണ് ഈ ദിനാചരണം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവയ്ക്കുന്നത്. ഇവര്‍ നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുക എന്നതും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്. പ്രതിസന്ധിയില്‍ പെട്ട നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ഇവര്‍ നടത്തിയ പോരാട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നു.

സുപ്രധാന നേട്ടങ്ങള്‍: ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സേനയാണ് നമ്മുടെ എന്‍ഡിആര്‍എഫ്. തങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ പൂര്‍ണസമര്‍പ്പണം നടത്തിയവരാണിവര്‍. "ആപത് സേവ സദൈവ്" എന്നതാണ് എന്‍ഡിആര്‍എഫിന്‍റെ ആപ്ത വാക്യം. ഏത് സാഹചര്യത്തിലും ദുരന്തങ്ങളില്‍ പെട്ടുപോയവര്‍ക്ക് സമ്പൂര്‍ണ സഹായം എത്തിക്കുക എന്നതാണ് ഇതിന്‍റെ അര്‍ത്ഥം. ഇവരുടെ പൂര്‍ണസമര്‍പ്പണവും തൊഴില്‍ നൈപുണ്യവും മാന്യമായ പെരുമാറ്റവുമാണ് ദുരന്തങ്ങളിലെ മാലാഖമാരെന്ന വിളിപ്പേര് ഇവര്‍ക്ക് നേടിക്കൊടുത്തത്.

രാജ്യത്തിന് അകത്തും പുറത്തുമായി ഇവര്‍ ഇതുവരെ 1.55 ലക്ഷം ജീവനുകളാണ് ദുരന്തമുഖത്ത് നിന്ന് രക്ഷിച്ചത്. 7.88 ലക്ഷം പേരെ ദുരന്ത മേഖലകളില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാനിലെ 2011ലെ ഭൂകമ്പം, 2015ലെ നേപ്പാള്‍ ഭൂകമ്പം, 2023ലെ തുര്‍ക്കി ഭൂകമ്പം തുടങ്ങിയ മൂന്ന് ഘട്ടങ്ങളില്‍ എന്‍ഡിആര്‍എഫിന്‍റെ പ്രവര്‍ത്തന മികവ് ലോകവും തിരിച്ചറിഞ്ഞതാണ്. മികച്ച പരിശീലനവും നൈപുണ്യവും ശ്രദ്ധയോടെ വിനിയോഗിക്കാനുള്ള ശേഷിയുമാണ് ഇവര്‍ക്ക് തങ്ങളുടെ കര്‍ത്തവ്യ നിര്‍വഹണത്തിനുള്ള മുതല്‍ക്കൂട്ട്.

ഭാവിയിലെ ദുരന്തനിവാരണം: രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 27ഉം എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളും പ്രകൃതി ദുരന്തസാധ്യത മേഖലകളാണ്. കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക ആഘാതങ്ങളും ദുരന്തങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഇവ ഉയര്‍ത്തുന്ന ഭീഷണിയും ചെറുതല്ല. ഇതിന് പുറമെ രാജ്യത്തിന്‍റെ മൂന്നിലൊന്ന് ഭാഗങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളും ഉടലെടുക്കുന്നു. ദുരന്തവെല്ലുവിളി സാധ്യത കുറയ്ക്കുക എന്നതാണ് ദുരന്ത നേരിടല്‍ മേഖലയിലെ ഇപ്പോഴത്തെ പ്രധാന രീതി.

അടുത്തിടെ ഗുജറാത്ത് തീരത്ത് വീശിയടിച്ച ബിപര്‍ജോയ് ചുഴലിക്കാറ്റും ബാലസോറില കൊറോമാന്‍ഡല്‍ എക്‌സ്‌പ്രസ് ദുരന്തവും വിവിധ സേനാവിഭാഗങ്ങള്‍ കൈകാര്യം ചെയ്ത രീതി നാം കണ്ടതാണ്. പ്രധാനമന്ത്രി അധ്യക്ഷനായ എന്‍ഡിഎംഎ പരിശീലനത്തിലും പണം കൈകാര്യം ചെയ്യുന്നതിലും നയരൂപീകരണത്തിലും ഈ മേഖലയുടെ മൊത്തത്തിലുള്ള മാറ്റങ്ങള്‍ക്കും എല്ലാം ഏറെ മുന്‍പന്തിയിലെത്തിയിരിക്കുന്നു.

വിവിധ സാങ്കേതികതകള്‍ വികസിപ്പിച്ച് വിവിധ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ സേനയെ എന്‍ഡിഎംഎ സജ്ജരാക്കുന്നു. ഭൂകമ്പബാധിത മേഖലകളില്‍ നാഷണല്‍ സ്കൂള്‍ ഓഫ് സേഫ്റ്റി പ്രോഗ്രാമുകള്‍ക്ക് ഇവര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. ദുരന്തനിവാരണങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഇവര്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിക്കാറുണ്ട്.

വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും രൂപീകരിച്ച നയങ്ങള്‍ക്ക് അംഗീകാരം നല്‍കാനും ഇവര്‍ ആവശ്യപ്പെടുന്നു. ജില്ലാതല ദുരന്ത നിവാരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ദുരന്ത നിവാരണങ്ങള്‍ക്ക് മികവുള്ളവരെ വാര്‍ത്തെടുക്കാനുമുള്ള പരിപാടികളും നടത്തുന്നുണ്ട്. ദുരന്തങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുന്നതിലുള്ള ചില തടസങ്ങള്‍ ഇവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് പറയാതിരിക്കാനാകില്ല.

ഇന്ത്യ ഡിസാസ്റ്റര്‍ റിസോഴ്‌സ് നെറ്റ് വര്‍ക്ക്(ഐഡിആര്‍എന്‍) : ദേശീയ തലം മുതല്‍ പ്രാദേശിക തലം വരെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. പുതുസാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണിത്. ദുരന്തനിവാരണത്തിന് ആവശ്യമായ ആളുകളും വസ്തുക്കളും ഇവിടെ ലഭ്യമാണ്. അടിയന്തരഘട്ടങ്ങള്‍ നേരിടാന്‍ തയാറായവരെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അധികാരികള്‍ക്ക് വിവരം നല്‍കുക എന്നതാണ് ഐഡിആര്‍എന്നിലൂടെ ഉദ്ദേശിക്കുന്നത്. സേവനം നല്‍കാന്‍ തയാറുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ഈ ഡേറ്റാ ബേസില്‍ ലഭ്യമാണ്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, പ്രതിരോധ ജിയോ ഇന്‍ഫര്‍മാറ്റിക്സ് ഗവേഷണ കേന്ദ്രം, നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്‍റര്‍, ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തുടങ്ങി ദുരന്ത മുന്നറിയിപ്പിനുള്ള ചില ആപ്പുകള്‍ വികസിപ്പിച്ചത് ഈ രംഗത്ത് ചില നിര്‍ണായക സഹായമായിട്ടുണ്ട്. ഇടിമിന്നലിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ദാമിനി, മീന്‍പിടുത്തക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള ഗഗന്‍, സചേത് തുടങ്ങിയവ ഏറെ സഹായകമാകുന്നുണ്ട്. വ്യക്തിപരമായ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കാനുള്ള 112 എന്ന നമ്പരും ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാം.

ദുരന്ത നിവാരണപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ : ഗ്യാലന്‍ററി പൊലീസ് മെഡല്‍, ജീവന്‍ രക്ഷാപതക്, മികച്ച സേവനത്തിനുള്ള പ്രസിഡന്‍റിന്‍റെ പൊലീസ് മെഡല്‍, ജീവന്‍ രക്ഷിക്കുന്നവര്‍ക്കുള്ള പ്രധാനമന്ത്രിയുടെ പൊലീസ് മെഡല്‍, ആദി ഉത്കൃഷിത് സേവ പതക്, ഉത്കൃഷിത് സേവ പഥക് തുടങ്ങിയവ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന ആദരമാണ്. ജപ്പാന്‍ സ്ഥാനപതിയില്‍ നിന്നുള്ള ആശംസാപത്രം, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രത്യേക പ്രവര്‍ത്തന മെഡല്‍ തുടങ്ങിയവയും സേനയ്ക്ക് ലഭിച്ചിട്ടുണ്ട്.

8500ലേറെ രക്ഷാപ്രവര്‍ത്തനങ്ങളാണ് എന്‍ഡിആര്‍എഫ് നടത്തിയിട്ടുള്ളത്. ഒന്‍പത് ലക്ഷത്തിലേറെ പേരെ ഇതുവരെയായി ഒഴിപ്പിച്ചു. ദുരന്തങ്ങളെ നേരിടുന്നതിനെക്കുറിച്ച് 89 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കി. ഇവരെ ആദരിക്കുക തന്നെയാണ് ഇത്തരമൊരു ദിനാചരണത്തിന്‍റെ ഉദ്ദേശ്യം. പൊതുജനങ്ങളെ സംരക്ഷിക്കുക എന്നത് തന്നെയാണ് ഇവരുടെ ജീവിതത്തിന്‍റെ പ്രഥമ ദൗത്യം. ഇതിനുള്ള ആദരമാണ് അവര്‍ക്ക് ഈ ദിനത്തില്‍ രാജ്യം നല്‍കുന്നത്.

Also Read: സേനാംഗങ്ങളുടെ ധൈര്യവും കര്‍മനിരതയും പ്രചോദനാത്മകം; ദേശീയ ദുരന്ത നിവാരണ സേനയെ പ്രശംസിച്ച് മോദി

Last Updated : Jan 19, 2024, 3:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.