പൂനെ: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയായ 13കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്ന് പേർക്കെതിരെ കേസ്. ശുഭാംഗി അമോൽ കുചേക്കർ (25), അനിൽ നൽവഡെ, നാനാ ബഗാഡെ എന്നിവർക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. ശുഭാംഗിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റ് രണ്ടുപേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ദാപൂർ താലൂക്കിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഗ്രാമത്തിലാണ് സംഭവം. 2021 നവംബർ മുതൽ 2022 ഏപ്രിൽ വരെ പെൺകുട്ടി തുടർച്ചയായി പീഡനത്തിനിരയായെന്നാണ് പൊലീസ് പറയുന്നത്. ശുഭാംഗിയുടേയും നാനായുടെയും ഒത്താശയോടെ അനിൽ കരിമ്പിൻ തോട്ടത്തിൽ വച്ച് കുട്ടിയെ പല തവണ പീഡിപ്പിക്കുകയായിരുന്നു. ശുഭാംഗിയായിരുന്നു കുട്ടിയെ നടക്കാൻ കൊണ്ടുപോകുന്നു എന്ന വ്യാജേന വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നത്.
Also Read: പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയ കേസ് : ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ
കുറച്ച് ദിവസങ്ങൾക്ക് മുൻപ് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ വാൽചന്ദ്‌നഗർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ബരാമതി സബ് ഡിവിഷണൽ പൊലീസ് ഓഫിസർ ഗണേഷ് ഇംഗ്‌ളെയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.