ETV Bharat / bharat

ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

റാഞ്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പ്രവേശിക്കുന്നതിനാണ് കുട്ടിയെ വിലക്കിയത്.

IndiGo bars specially-abled child from boarding flight at Ranchi airport for 'panicking'; DGCA begins probe  ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച  ഇന്‍ഡിഗോ വിമാനത്തില്‍ ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചു  indiGo flight latest news  Ranchi hyderabad indiGo flight issue
ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ
author img

By

Published : May 8, 2022, 10:58 PM IST

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാന്‍ വിലക്കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ശനിയാഴ്‌ച (07 മെയ്‌ 2022) റാഞ്ചിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പ്രവേശിക്കുന്നതിനാണ് കുട്ടിയെ വിലക്കിയത്.

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് പരിഭ്രാന്തിയിലായിരുന്ന കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്നതെന്നാണ് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ പ്രതികരിച്ചത്. കുട്ടി ശാന്തനാകാന്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. തുടര്‍ന്നാണ് അവരെ പ്രവേശിപ്പിക്കാതെ വിമാനം യാത്ര ആരംഭിച്ചതെന്ന് ഇന്‍ഡിഗോ പ്രതിനിധി വ്യക്തമാക്കി.

കുട്ടിക്കും കുടുംബത്തിനും ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച ഉദ്യോഗസ്ഥര്‍, ഓരോ മാസത്തിലും ഇത്തരത്തിലുള്ള നിരവധി യാത്രക്കാരാണ് തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്നും കൂട്ടിച്ചേര്‍ത്തു. യാത്ര തടസം നേരിട്ട കുട്ടിക്കും കുടുംബത്തിനും എയര്‍ലൈന്‍ താമസ സൗകര്യം തയ്യാറാക്കി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് കുടുംബം യാത്ര പുനരാരംഭിച്ചത്.

Also read: തിരിച്ചുവരവിനൊരുങ്ങുന്ന ജെറ്റ് എയര്‍വേസിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പച്ചക്കൊടി

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.