ETV Bharat / bharat

വിവാഹത്തിന് മുൻപ് വധുവിന്‍റെ കുടുംബം നല്‍കിയ സല്‍ക്കാരം കണ്ട് ഞെട്ടി യുവാവ്......

കപുഗന്തി ചൈതന്യ സല്‍ക്കാരം സ്വീകരിച്ച് എത്തിയപ്പോൾ കണ്ടത് മേശപ്പുറത്ത് ഒരുക്കിയിരിക്കുന്ന 125 തരം ഭക്ഷണ വിഭവങ്ങളാണ്.

Dinner with 125 dishes  surprises the son in law  dussehra festival  Vishakapatnam  125 dishes for son in law  വിശാഖപട്ടണം  ആന്ധ്രാപ്രദേശ്‌  125 തരം വിഭവം  ശൃംഗവരപുക്കോട്ട  കപുഗന്തി ചൈതന്യ  125 വിഭവങ്ങൾ
മരുമകനെ ഭക്ഷണം കൊടുത്ത് സ്‌നേഹിച്ച് ഒരു കുടുംബം; സൽക്കാരത്തിനായി ഒരുക്കിയത് 125 വിഭവങ്ങൾ
author img

By

Published : Oct 7, 2022, 3:47 PM IST

വിശാഖപട്ടണം(ആന്ധ്രാപ്രദേശ്‌): മരുമകനാകാൻ പോകുന്ന വ്യക്തിയെ വിവാഹത്തിന് മുമ്പ് വീട്ടിലേക്ക് ക്ഷണിക്കുന്നതും സൽക്കരിക്കുന്നതും പതിവാണ്. അങ്ങനെ ക്ഷണം സ്വീകരിച്ച് വധുവിന്‍റെ വീട്ടിലെത്തിയ യുവാവ് ഞെട്ടിയത് മേശപ്പുറത്ത് നിരത്തിവെച്ചിരിക്കുന്ന വിഭവങ്ങളുടെ എണ്ണം കണ്ടാണ്. ആന്ധ്രപ്രദേശിലെ ശൃംഗവരപുക്കോട്ട സ്വദേശി കപുഗന്തി ചൈതന്യയും വിശാഖപട്ടണം സ്വദേശി നിഹാരികയും തമ്മിലുള്ള വിവാഹം അടുത്ത വർഷം മാർച്ച് 9 നാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മരുമകനെ ഭക്ഷണം കൊടുത്ത് സ്‌നേഹിച്ച് ഒരു കുടുംബം; സൽക്കാരത്തിനായി ഒരുക്കിയത് 125 വിഭവങ്ങൾ

വിവാഹ നിശ്ചയത്തിന് ശേഷമുള്ള ആദ്യത്തെ ഉത്സവമായതിനാൽ ദസറ ദിനത്തിൽ മരുമകനെ നിഹാരികയുടെ വീട്ടുകാർ സൽക്കാരത്തിനായി ക്ഷണിക്കുകയായിരുന്നു. കപുഗന്തി ചൈതന്യ സല്‍ക്കാരം സ്വീകരിച്ച് എത്തിയപ്പോൾ കണ്ടത് മേശപ്പുറത്ത് ഒരുക്കിയിരിക്കുന്ന 125 തരം വിഭവങ്ങളാണ്. അതില്‍ 95 വിഭവങ്ങളും കടയിൽ നിന്ന് വാങ്ങിയതാണ്, ബാക്കിയെല്ലാം വീട്ടിൽ തന്നെ ഉണ്ടാക്കിയതാണ്.

ചില വിഭവങ്ങളുടെ പേര് പോലും തനിക്കറിയില്ലെന്നും സൽക്കാരത്തിൽ താൻ ഏറെ സന്തോഷവാനാണെന്നും കപുഗന്തി ചൈതന്യ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.