ETV Bharat / bharat

രാം മന്ദിർ ട്രസ്റ്റ് പിരിച്ചുവിടണമെന്ന് കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് - ദിഗ്‌വിജയ് സിങ് വാർത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകോത്തര ജനപ്രീതി പണം കൊടുത്ത് വാങ്ങിയതാണെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് പറഞ്ഞു.

Ram Mandir Trust  dissolution of Ram Mandir Trust  Harda, Madhya Pradesh  Former MP CM Digvijay Singh  രാം മന്ദിർ ട്രസ്റ്റ്  രാം മന്ദിർ നിർമാണ്  ദിഗ്‌വിജയ് സിങ് വാർത്ത  മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്
മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്
author img

By

Published : Jun 20, 2021, 9:16 PM IST

ഭോപ്പാൽ: അയോധ്യയിലെ രാം മന്ദിർ നിർമാണ അഴിമതിയിൽ വീണ്ടും ചോദ്യങ്ങളുയർത്തി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. രാജ്യത്തെ സാധാരണ ജനങ്ങളുടെ ക്ഷേമത്തേക്കാൾ കുത്തക മുതലാളിമാരുടെ ക്ഷേമമാണ് കേന്ദ്രത്തിന് പ്രധാനമെന്നും അദ്ദേഹം ആരോപിച്ചു. 1990കളിൽ രാജ്യത്തെ സാധാരണ ജനങ്ങൾ രാം മന്ദിർ നിർമാണത്തിനായി 140 കോടി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

Also Read: പിഡിപി യൂത്ത് പ്രസിഡൻ്റ് വഹീദ് ഉർ റഹ്മാൻ പരയെ ശ്രീനഗർ സെൻട്രൽ ജയിലിലേക്ക് മാറ്റി

ഫെബ്രുവരിയിൽ രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലം രാം മന്ദിർ നിർമാണത്തിനായി സർക്കാർ വാങ്ങിയത് രണ്ടരകോടി രൂപയ്ക്കാണെന്നത് അടുത്തിടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. രാം മന്ദിർ ട്രസ്റ്റ് പിരിച്ചുവിടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട അദ്ദേഹം ഹിന്ദുമതത്തിലെ ധർമ്മചാര്യരുടെയും നാല് ശങ്കരാചാര്യരുടെയും, രാമാനന്ദി വിഭാഗത്തിന്‍റെ തലവന്മാരുടെയും നിർമോഹി അഖാരയുടെയും അഭിപ്രായം സ്വീകരിച്ച ശേഷമാണ് രാമലയ ട്രസ്റ്റ് രൂപീകരിച്ചതെന്നും പറഞ്ഞു.

Also Read: 'സ്വർണിം വിജയ് വർഷ്'; 50-ാം വിജയ വർഷം ആഘോഷിച്ച് സൈന്യം

മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ ട്രഷററുമായ ഏകനാഥ് അഗർവാളിന് ആദരാഞ്ജലി അർപ്പിക്കാൻ വൈകിട്ട് ഹാർദയിലെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പണം നൽകി ഏത് സർവേയും നടത്താമെന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ ലോകോത്തര ജനപ്രീതി സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. അതേസമയം, നരേന്ദ്ര മോദിയുടെ പ്രശസ്‌തി തെറ്റായ ഒന്നാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.