ETV Bharat / bharat

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കൗണ്ട്‌ഡൗൺ ക്ലോക്ക് സ്ഥാപിച്ച് ഡിഎംകെ - തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വാർത്ത

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ 173 സീറ്റുകളിലാണ് മത്സരിക്കുന്നത്

TN Polls  Tamil Nadu Assembly election  DMK digital countdown clock  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് വാർത്ത  കൗണ്ട്‌ഡൗൺ ക്ലോക്ക് സ്ഥാപിച്ച് ഡിഎംകെ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്; കൗണ്ട്‌ഡൗൺ ക്ലോക്ക് സ്ഥാപിച്ച് ഡിഎംകെ
author img

By

Published : Mar 22, 2021, 3:23 AM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈയിലെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാർട്ടി ആസ്ഥാനമായ അന്ന അരിവാലയത്തിന്‍റെ കവാടത്തിൽ ഡിജിറ്റൽ കൗണ്ട്‌ഡൗൺ ക്ലോക്ക് സ്ഥാപിച്ചു. തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ നടക്കുന്ന തീയതിയായ 2021 മെയ് രണ്ട് വരെയാണ് കൗണ്ടഡൗൺ ക്ലോക്ക് പ്രവർത്തിക്കുക.

ക്ലോക്കിൽ ഡി‌എം‌കെയുടെ സൂര്യ ചിഹ്നമുണ്ട്. കൂടാതെ സ്റ്റാലിൻ വരുന്നു, അദ്ദേഹം ഒരു പുതിയ തുടക്കം നൽകാൻ പോകുന്നു എന്ന മുദ്രാവാക്യവും ക്ലോക്കിൽ കാണാം. 234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനാണ് നടക്കുന്നത്. 2011 മുതൽ സംസ്ഥാനത്ത് രണ്ട് തവണ അധികാരത്തിൽ നിന്ന് പുറത്തായ ഡിഎംകെ 173 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.