ETV Bharat / bharat

'ജീവിതം സിനിമയായി, മരണം നാടകീയം': വിജയും കാർത്തിയും നിറഞ്ഞാടിയ കഥാപാത്രങ്ങൾക്ക് പിന്നിലെ പൊലീസ് ഉദ്യോഗസ്ഥൻ ഡി.ഐ.ജി സി വിജയകുമാർ - theri movie

തിയേറ്ററുകളില്‍ നിറഞ്ഞോടിയ വിജയ് നായകനായി എത്തിയ 'തെരി'ക്കും കാർത്തി മുഖ്യ വേഷത്തിലെത്തിയ 'തീരൻ അധികാരം ഒൻട്രി'നും പ്രചോദനമായ ഡിഐജി സി വിജയകുമാറിന്‍റെ കഥ...

DIG C Vijayakumar the story of Real Life hero  DIG C Vijayakumar  dig c vijayakumar ips  dig vijayakumar ips tamil  dig vijayakumar suicide  dig vijayakumar passed away  ആരാണ് ഡിഐജി സി വിജയകുമാർ  ഡിഐജി സി വിജയകുമാർ  കോയമ്പത്തൂർ ഡിഐജി സി വിജയകുമാർ  തെരി  തെറി  തീരൻ അധികാരം ഒൻട്ര്  വിജയ്  അറ്റ്‌ലി  എച്ച് വിനോദ്  theeran adhigaaram ondru  karthi  vijay  atlee  theri  theri movie
ഡിഐജി സി വിജയകുമാർ
author img

By

Published : Jul 8, 2023, 1:30 PM IST

ഹൈദരാബാദ്: കോയമ്പത്തൂർ ഡിഐജി സി വിജയകുമാർ ഐപിഎസ് പ്രഭാത നടത്തത്തിന് ശേഷം ഔദ്യോഗിക വസതിയില്‍ മടങ്ങിയെത്തുന്നു. ക്യാമ്പ് ഓഫീസില്‍ സുരക്ഷ ഉദ്യോഗസ്ഥനോട് തോക്ക് ആവശ്യപ്പെട്ട വിജയകുമാർ തോക്കുമായി മുറിക്കുള്ളിലേക്ക് കയറിപ്പോയി. അല്‍പ്പസമയത്തിന് ശേഷം മുറിയില്‍ നിന്ന് വെടിയൊച്ച കേട്ടിരുന്നതായും മുറിയില്‍ കയറി പരിശോധിച്ചപ്പോൾ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെന്നുമാണ് ഗൺമാൻ പൊലീസിനോട് പറഞ്ഞത്. വേഗം കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതൊരു തമിഴ്‌സിനിമക്കഥയല്ല. 2023 ജൂലൈ 07ന് രാവിലെ കോയമ്പത്തൂരിനെ മാത്രമല്ല, തമിഴ്‌നാടിനെയാകെ ഞെട്ടിച്ച സംഭവമാണ്.

2009 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനായിരുന്നു വിജയകുമാർ. എന്തിനായിരിക്കും ഡിഐജി വിജയകുമാർ സുരക്ഷ ഉദ്യോഗസ്ഥന്‍റെ തോക്ക് ചോദിച്ച് വാങ്ങി സ്വന്തം മുറിയിലേക്ക് പോയത്. ആരാണ് യഥാർഥത്തിൽ ഡി.ഐ.ജി സി വിജയകുമാർ? അതൊരു ആത്മഹത്യയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുമ്പോൾ തമിഴില്‍ സൂപ്പർഹിറ്റായി മാറിയ ചില സിനിമകളുടെ കഥകളുമായി ഡി.ഐ.ജി. സി വിജയകുമാറിനുള്ള ബന്ധം കൂടി ചർച്ചയാകുകയാണ്.

സിനിമക്കഥയിലെ ജീവിതം: പൊലീസ് ജീവിതം പ്രമേയമാക്കി നിരവധി സിനിമകൾ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയ തമിഴ് സിനിമകളാണ് വിജയ് നായകനായി എത്തിയ 'തെരി'യും കാർത്തി മുഖ്യ വേഷത്തിലെത്തിയ 'തീരൻ അധികാരം ഒൻട്രും'. പൊലീസ് ഉദ്യോഗസ്ഥന്മാരായാണ് ഇരു ചിത്രങ്ങളിലെയും നായകന്മാർ തിളങ്ങിയത്. പഴുതടച്ച അന്വേഷണ രീതികൾ കൊണ്ടും നീതി പുലരാൻ സധൈര്യം നടത്തിയ പരിശ്രമങ്ങൾ കൊണ്ടും 'തെരി'യിലെ ഡിസിപി വിജയ് കുമാറും 'തീരൻ അധികാരം ഒൻട്രി'ലെ തീരനും പ്രേക്ഷകരുടെ കയ്യടി നേടി. എന്നാല്‍ ഈ സിനിമകൾക്ക് ആധാരമായി തീർന്നത് ഒരു യഥാർഥ പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതമാണെന്ന് എത്ര പേർക്ക് അറിയാം?

അതെ, പ്രേക്ഷകരെ ആവേശം കൊള്ളിച്ച ഈ പൊലീസ് കഥാപാത്രങ്ങളെ മരണമടഞ്ഞ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (ഡിഐജി) സി വിജയകുമാറിന്‍റെ സർവീസ് ജീവിതത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അണിയറ പ്രവർത്തകർ വാർത്തെടുത്തത്. തിയേറ്ററുകളില്‍ ആവേശം പടർത്തിയ, പ്രേക്ഷകരുടെ നെഞ്ചിടിപ്പേറ്റിയ കഥാമുഹൂർത്തങ്ങളില്‍ പലതും യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് അണിയിച്ചൊരുക്കിയത് എന്നത് പലർക്കും അത്ഭുതമാണ്.

ആദ്യ ചിത്രം 'രാജാറാണി'യിലൂടെ തന്നെ തമിഴകത്തെ മുൻനിര സംവിധായകരുടെ കൂട്ടത്തിലേക്ക് പേര് ചേർക്കപ്പെട്ട അറ്റ്‌ലിയാണ് 2016-ൽ പുറത്തിറങ്ങിയ വിജയ്‌യുടെ 'തെരി' സംവിധാനം ചെയ്‌തത്. തന്‍റെ ജീവിതത്തിലുണ്ടായ ഒരു ട്രാജഡിയെ തുടർന്ന് കേരളത്തിലെത്തി, ജോസഫ്‌ കുരുവിള എന്ന ബേക്കറി ഓണറായി മകൾക്കൊപ്പം ഒതുങ്ങി ജീവിക്കുന്ന മുൻ തമിഴ്നാട് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ വിജയകുമാറിന്‍റെ കഥയാണ് 'തെരി' പറയുന്നത്. 'തെരി' എന്ന സിനിമ വെള്ളിത്തിരയിൽ എത്തിയപ്പോൾ ഡി.ഐ.ജി. സി വിജയകുമാറിന്‍റെ സർവീസിലെ ഒരധ്യായം കൂടി അതിലേക്ക് ചേർക്കപ്പെട്ടു.

2014-ൽ ചെന്നൈക്കടുത്തുള്ള സിരുശേരിയിൽ ഐടി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ വാർത്ത ഏറെ കോളിളക്കം സൃഷ്‌ടിച്ചിരുന്നു. സി വിജയകുമാറാണ് കേസന്വേഷണം നടത്തി പ്രതികളെ നിയമത്തിന് മുന്നിൽ എത്തിച്ചത്. ഈ സംഭവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വിജയകരമായ അന്വേഷണം 'തെരി' എന്ന സിനിമയ്‌ക്കും പ്രചോദനമായി.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടിലാണ് പ്രതികൾ തള്ളിയത്. ഈ സമയം കാഞ്ചീപുരം ജില്ലയിലെ പൊലീസ് സൂപ്രണ്ട് (എസ്‌പി) ആയിരുന്നു വിജയകുമാർ. ചെന്നൈയിൽ നടന്ന ഈ ക്രൂര സംഭവം ഐടി രംഗത്തെയാകെ ഇളക്കിമറിച്ചിരുന്നു. എന്നാൽ അതിവേഗം തന്നെ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഈ സംഭവത്തിന്‍റെ ചുരുളഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഈ സെൻസേഷണൽ റിയൽ ലൈഫ് ക്രൈമിനെ അറ്റ്‌ലി തന്‍റെ ചിത്രത്തിലേക്കും പിന്നീട് കൂട്ടിച്ചേർത്തു. വിജയകുമാർ എന്ന പേരു തന്നെയാണ് തന്‍റെ നായകന് അറ്റ്‌ലി നൽകിയത് എന്നതും ശ്രദ്ധേയം.

സമാനമായി 'തീരൻ അധികാരം ഒൻട്ര്' ലും സി വിജയകുമാറിന്‍റെ ജീവിതകഥ കാണാനാകും. എച്ച് വിനോദിന്‍റെ സംവിധാനത്തില്‍ കാര്‍ത്തി നായകനായി പുറത്തിറങ്ങിയ 'തീരന്‍ അധികാരം ഒന്‍ട്ര്' ഒരു ചരിത്ര സംഭവത്തെ അടിസ്ഥാനമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ്. ഏകദേശം ഒരു പതിറ്റാണ്ടിന് മുന്‍പ് തമിഴ്‌നാട് പോലീസ് നടത്തിയ സംഭവ ബഹുലമായ ഒരു ഓപ്പറേഷന്‍റെ പുനരാവിഷ്‌കരണമാണ് ഈ ചിത്രം.

തമിഴ്‌നാട്ടില്‍ നിരവധി അരുംകൊലകളും കൊള്ളയും നടത്തി രക്ഷപ്പെട്ട അപകടകാരികളായ ബവേറിയ കൊള്ളക്കൂട്ടത്തെ അന്വേഷിച്ച് സി വിജയകുമാർ ഉൾപ്പെട്ട പൊലീസ് സംഘം നടത്തിയ യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. വടക്കേ ഇന്ത്യയില്‍ താവളങ്ങളുള്ള ഇവരെ ഒരു വിരലടയാളത്തിന്‍റെ സൂചനയുടെ ബലത്തിലാണ് തമിഴ്‌നാട് പൊലീസ് തേടിയിറങ്ങിയത്. കുപ്രസിദ്ധ ബവേറിയ സംഘങ്ങളെ കുറിച്ച് തമിഴ്‌നാട്ടുകാർ അറിഞ്ഞത് ഒരുവേള ഈ സിനിമ പുറത്തിറങ്ങിയ ശേഷമായിരിക്കാം.

ഒരു സിനിമ പോലെ സംഭവ ബഹുലമാണ് ഡിഐജി വിജയകുമാറിന്‍റെ ജീവിതവും. തേനി ജില്ലയിലെ ബോഡിനായ്ക്കനൂർ സ്വദേശിയായ ഇദ്ദേഹത്തിന്, 2009 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായെത്തുമ്പോൾ 47 വയസ് മാത്രമായിരുന്നു പ്രായം. കാഞ്ചീപുരം, കൂടല്ലൂർ, നാഗപട്ടണം, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്‌പിയായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് കോയമ്പത്തൂർ ഡിഐജിയായി അദ്ദേഹം ചുമതലയേറ്റത്.

മുൻ നിയമസഭാംഗത്തിന്‍റെ ദാരുണമായ കൊലപാതകം ഉൾപ്പടെ നിരവധി ക്രൂര കൃത്യങ്ങൾ നടത്തിയ ഹരിയാനയിൽ നിന്നുള്ള ബവേറിയ ഗുണ്ടാസംഘങ്ങളെ കണ്ടെത്തുന്നതിനായി അദ്ദേഹം നടത്തിയ സേവനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ടിഎൻപിഎസ്‌സി റിക്രൂട്ട്‌മെന്‍റ് കുംഭകോണം, സാത്താങ്കുളത്തെ ദാരുണമായ കസ്റ്റഡി കൊലപാതകം, സിബിഐ 103 കിലോഗ്രാം സ്വർണം കസ്റ്റഡിയിലെടുത്ത സുരാന സ്വർണം കുംഭകോണം എന്നിവ ഉൾപ്പടെയുള്ള സെൻസേഷണൽ കേസുകളുടെ ചുരുളഴിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ പങ്ക് വളരെ വലുതായിരുന്നു. ഡെപ്യൂട്ടി കമ്മീഷണർ ആയിരിക്കെ സിറ്റി ബാങ്കിൽ നിന്ന് 20 കോടിയുടെ സ്വർണാഭരണങ്ങൾ കൊള്ളയടിച്ച പ്രതികളെ 48 മണിക്കൂറിനുള്ളിലാണ് അദ്ദേഹം അറസ്റ്റ് ചെയ്‌തത്.

സംഭവബഹുലമായ ജീവിതത്തിനും കരിയറിനും ഡി.ഐ.ജി. സി വിജയകുമാർ ഇങ്ങനെ പൂർണവിരാമമിട്ട് മടങ്ങുമെന്ന് ഒരുവേള ആരും കരുതിക്കാണില്ല. സത്യസന്ധനും സമർഥനുമായ ഒരു പൊലീസുകാരനെയാണ് അദ്ദേഹത്തിന്‍റെ മരണത്തിൽ തമിഴ്‌നാട് പൊലീസിന് നഷ്‌ടമായത്. ഇനിയുമേറെ നേട്ടങ്ങൾ വെട്ടിപ്പിടിക്കാനും ഉയരങ്ങൾ താണ്ടാനും കഴിയുമായിരുന്ന സമർഥനായ ഒരു പൊലീസുകാരന്‍റെ അന്ത്യം ഏവരിലും നോവ് പടർത്തുന്നതിനോടൊപ്പം ഞെട്ടലും ഉളവാക്കുകയാണ്.

ഒസിഡിയും വിഷാദവും: ഡി.ഐ.ജി.യുടെ ആകസ്‌മിക മരണം സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യത്തിലേക്ക് കൂടിയാണ് ശ്രദ്ധ ക്ഷണിക്കുന്നത്. ഡിഐജി ഒസിഡിയും വിഷാദവും ബാധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചികിത്സയിലായിരുന്നുവെന്ന് അഡീഷണൽ ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) എ അരുൺ കോയമ്പത്തൂരിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുടുംബപരമായോ ജോലി സംബന്ധമായോ യാതൊരു സമ്മർദവുമില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എഡിജിപി പറയുന്നതനുസരിച്ച്, ഡിഐജി വിജയകുമാർ ഒസിഡി ഉൾപ്പടെയുള്ള തന്‍റെ മാനസികാരോഗ്യ പ്രശ്‌നങ്ങൾ മേലുദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നില്ല. അടുത്തിടെയാണ് ഈ വിവരം മറ്റുള്ളവർ അറിയുന്നത്. തുടർന്ന് വൈദ്യപരിശോധന നടത്തുകയും ചികിത്സ തേടുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിഐജിയുടെ മരണത്തില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നടുക്കം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്‌തിരുന്നു. വിജയകുമാറിന്‍റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പൊലീസ് കടുത്ത സമ്മർദത്തിലാണെന്നും സേനയിലെ ഒഴിവുകൾ വേഗത്തിൽ നികത്തുകയും അവർക്ക് പ്രതിവാര അവധി നൽകുകയും വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ കെ അണ്ണാമലൈ സർക്കാരിനോട് അഭ്യർഥിച്ചതും വാർത്തയായി.

“കേന്ദ്ര സേനയിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്പോഴിതാ നമ്മുടെ സംസ്ഥാനത്തും ആ ഗതി വന്നിരിക്കുന്നു. ജോലി സാഹചര്യങ്ങൾ കാരണം പൊലീസുകാർക്ക്, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവർക്ക് കടുത്ത മാനസിക പിരിമുറുക്കമുണ്ട്. പൊലീസ് സേനയിൽ അടിയന്തിരമായി നവീകരണം ആവശ്യമാണ്. സേനയിൽ ഏകദേശം 10,000 ഒഴിവുകൾ ഉണ്ട്. ഈ ഒഴിവുകൾ നികത്തുന്നത് പോലീസുകാരുടെ സമ്മർദ്ദം ഗണ്യമായി കുറയ്‌ക്കും.

രണ്ടുവർഷത്തിനകം മുഖ്യമന്ത്രി അവ യുദ്ധകാലാടിസ്ഥാനത്തിൽ നികത്തണം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം 2006 ലെ സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ സർക്കാർ നടപ്പിലാക്കണം,”- മരണത്തെക്കുറിച്ച് ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അണ്ണാമലൈ പറഞ്ഞു. വിജയകുമാറിന്‍റെ മരണത്തിന് പിന്നാലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പോലും രാഷ്‌ട്രീയ ഇടപെടൽ മൂലം കടുത്ത സമ്മർദ്ദത്തിലാണെന്ന് എഐഎഡിഎംകെ ആരോപിച്ചു. അതേസമയം ഒസിഡിയും ഡിപ്രഷനും കുട്ടിക്കാലത്തുതന്നെ ഉണ്ടാകുന്ന ഒരു ന്യൂറോ സൈക്കിയാട്രിക് ഡിസോർഡർ ആണെന്നാണ് വൈദ്യശാസ്‌ത്ര രംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം. ഭയവും ഉത്കണ്ഠയും, വിഷാദവും ആത്മഹത്യ ചിന്തകളും ഹൈപ്പർ ആക്ടിവിറ്റിയുമെല്ലാം ഇതിന്‍റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പക്ഷേ, അതിന്‍റെ കൃത്യമായ കാരണം സംബന്ധിച്ച ഗവേഷണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

also read: കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി വെടിയേറ്റ് മരിച്ച നിലയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.