ETV Bharat / bharat

തെരഞ്ഞടുപ്പിന് മുന്‍പ് മരണം, ഫലം വന്നപ്പോള്‍ വിജയം; ഹരിയാനയില്‍ പരേതൻ ഗ്രാമമുഖ്യനായി - grama pradhan

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശം നല്‍കിയ രാജ്ബീര്‍ സിങ് മസ്‌തിഷ്‌ക രക്തസ്രാവം മൂലമായിരുന്നു മരണപ്പെട്ടത്

മരണപ്പെട്ട സ്ഥാനാര്‍ഥി ഗ്രാമമുഖ്യനായി  മസ്‌തിഷ്‌ക രക്തസ്രാവം  ജനദേദി  കുരുക്ഷേത്ര  ഹരിയാന  രാജ്ബീര്‍ സിങ്  died candidate elected as grama pradhan  kurukshetra village  Haryana  grama pradhan  sarpanch
തെരഞ്ഞടുപ്പിന് മുന്‍പ് മരണം,ഫലം വന്നപ്പോള്‍ വിജയം; ഹരിയാനയില്‍ മരണപ്പെട്ട സ്ഥാനാര്‍ഥി ഗ്രാമമുഖ്യനായി
author img

By

Published : Nov 15, 2022, 7:39 AM IST

കുരുക്ഷേത്ര(ഹരിയാന): തദ്ദേശ തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മുന്‍പ് മരണപ്പെട്ട സ്ഥാനാര്‍ഥി ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടു. ഹരിയാന കുരുക്ഷേത്രയിലെ ജനദേദി ഗ്രാമത്തിലാണ് സംഭവം. രാജ്ബീര്‍ സിങ് (42) എന്നയാളാണ് തെരഞ്ഞടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പിന് ഒരാഴ്‌ച മുന്‍പ് മസ്‌തിഷ്‌ക രക്തസ്രാവം മൂലമായിരുന്നു രാജ്‌ബീര്‍ സിങ് മരണപ്പെട്ടത്. എന്നാല്‍ നവംബര്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രാമവാസികള്‍ രാജ്ബീറിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. രാജ്‌ബീറിനെ കൂടാതെ മൂന്ന് പേരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ആകെയുള്ള 1790 വോട്ടില്‍ 1660 പേര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിട്ടുണ്ടെന്ന് ഡിഡിപിഒ പ്രതാപ് സിങ് അറിയിച്ചു. ആറ് മാസത്തിനുള്ളില്‍ പ്രദേശത്ത് ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനാണ് സാധ്യത. വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ രാജ്‌ബീറിന്‍റെ ഭാര്യയെ മത്സരിപ്പിക്കാനാണ് ഗ്രാമവാസികള്‍ പദ്ധതിയിടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.