ന്യൂഡൽഹി: ഒഡീഷയിൽ എട്ട് ഓക്‌സിജൻ പ്ലാന്‍റുകൾ അനുവദിച്ചതിന് നന്ദി അറിയിച്ച് പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി ഡോ. ഹർഷ വർധൻ എന്നിവർക്കാണ് കേന്ദ്രമന്ത്രി നന്ദി അറിയിച്ചത്. പിഎം കെയർ ഫണ്ടിൽ നിന്നാണ് ഓക്‌സിജൻ പ്ലാന്‍റിനുള്ള തുക അനുവദിച്ചത്. ബാലേശ്വർ, ഭദ്രക്, ബലാംഗീർ, ദിയോഗർഗ്, ജാർസുഗുദ, ഖോരപുട്, നയാഗർ, സുബർണാപൂർ എന്നി ജില്ലകളിലാണ് ഡിആർഡിഒ ഓക്‌സിജൻ പ്ലാന്‍റ് നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.
ഒഡീഷയിലെ ഓക്‌സിജന്‍റെ ലഭ്യത വർധിപ്പിക്കാനാണ് പ്ലാന്‍റുകൾ അനുവദിക്കുന്നതെന്നും പെട്രോളിയം വകുപ്പ് ഓക്‌സിജൻ ജനറേഷൻ പ്ലാന്‍റുകൾക്ക് അനുമതി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പ്ലാന്‍റുകൾ സഹായകമാകുമെന്നും ആരോഗ്യമേഖലയിലെ അടിയന്തര ഘട്ടങ്ങളെ നേരിടാൻ ഇത് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.
READ MORE: 18 ദിവസത്തിനിടെ 11 സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ എത്തിച്ച് ഒഡിഷ