കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അർധസൈന്യത്തെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിക്കുന്നതായി കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. സുവേന്ദു അധികാരിയുടെ 'പദയാത്ര' യില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. മമതാ ബാനർജി ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നന്ദിഗ്രാമിൽ ഇത്തവണ കടുത്ത മത്സരമാണ് നടക്കുക. കഴിഞ്ഞ വർഷം ഡിസംബറിലാണ് തൃണമൂൽ കോൺഗ്രസ് വിട്ട് സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നത്. നന്ദിഗ്രാമിൽ നിന്ന് 50,000 ത്തിലധികം വോട്ടുകൾക്ക് ബിജെപി മമതാ ബാനർജിയെ പരാജയപ്പെടുത്തുമെന്ന് സുവേന്ദു അധികാരി നേരത്തെ പറഞ്ഞിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിന് നടക്കും.