മുംബൈ: ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,813 ആയി. ഇതുവരെ 3,482 പേരാണ് ധാരാവിയിൽ കൊവിഡ് മുക്തരായതെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു. ധാരാവിയിൽ 19 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 6.5 ലക്ഷം പേരാണ് ജീവിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.
ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 3,813 - Dharavi covid updates
ഇതുവരെ 3,482 പേർ ധാരാവിയിൽ രോഗമുക്തരായെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ അറിയിച്ചു.
ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 3,813