തെന്നിന്ത്യന്‍ സൂപ്പര്‍താരം ധനുഷിന്‍റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ക്യാപ്റ്റൻ മില്ലർ' (Dhanush's upcoming film Captain Miller). സിനിമയുടെ റിലീസ് 2024ലേക്ക് നീട്ടിവച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു (Captain Miller Release). സത്യജ്യോതി ഫിലിംസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം അടുത്ത പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു (Captain Miller on Pongal Release).
സത്യജ്യോതി ഫിലിംസ് തങ്ങളുടെ ഇൻസ്‌റ്റഗ്രാം ഹാൻഡിലിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. 'ക്യാപ്റ്റൻ മില്ലറു'ടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിലെ ധനുഷിന്‍റെ അതിശയകരമായ ഒരു പോസ്‌റ്ററും നിർമാതാക്കള്‍ പങ്കുവച്ചു. 'ഞങ്ങളുടെ ക്യാപ്റ്റൻ മില്ലര്‍' 2024ലെ പൊങ്കൽ / സംക്രാന്തിക്ക് ഗംഭീരമായ റിലീസിന് ഒരുങ്ങുന്നു' - നിര്‍മാതാക്കള്‍ കുറിച്ചു.
Also Read: ധനുഷിന്‍റെ 'ഡി50'ക്ക് തുടക്കമായി ; ഗ്യാങ്‌സ്റ്റര്‍ ഡ്രാമയില്‍ സുന്ദീപ് കിഷനും എസ് ജെ സൂര്യയും
നേരത്തെ, 'ക്യാപ്റ്റൻ മില്ലർ' ഡിസംബർ 15ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. ധനുഷിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അവധിക്കാലം ആഘോഷമാക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍മാതാക്കള്‍ പുതിയ റിലീസ് തീയതി തീരുമാനിച്ചത്.
അടുത്തിടെ ഒരു തമിഴ് മാസികയുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ട 'ക്യാപ്റ്റൻ മില്ലര്‍' സ്‌റ്റില്ലുകളില്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പതിഞ്ഞിരുന്നു. ഈ സ്‌റ്റില്ലുകളില്‍ ശത്രുക്കളുമായുള്ള യുദ്ധത്തിൽ ഏർപ്പെടുന്ന ധനുഷിനെയാണ് കാണാനാവുക. അതില്‍ ഒരു ചിത്രത്തിൽ ബൈക്ക് ഓടിക്കുന്ന താരത്തെയും കാണാം.
സ്‌റ്റില്ലുകളുടെ കൂട്ടത്തില്‍ നടി പ്രിയങ്ക മോഹന്‍റെ ഫസ്‌റ്റ് ലുക്കും ഉൾപ്പെടുന്നു (Priyanka Mohan's first look in Captain Miller). സഹതാരങ്ങളായ ഇളങ്കോ കുമാരവേൽ (Elango Kumaravel), നിവേദിത സതീഷ് (Nivedhithaa Sathish) എന്നിവര്‍ക്കൊപ്പമുള്ള പ്രിയങ്ക മോഹന്‍റെ ചിത്രവും പുറത്തുവിട്ടിരുന്നു.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. അരുൺ മാതേശ്വരനുമായുള്ള ധനുഷിന്‍റെ ആദ്യ സഹകരണം കൂടിയാണീ ചിത്രം. 1930കളിലെയും 1940കളിലെയും കഥ പറയുന്ന ചിത്രത്തില്‍ ടൈറ്റിൽ റോളിലാണ് ധനുഷ് എത്തുന്നത്.
ധനുഷിനെ കൂടാതെ കന്നഡ സൂപ്പർ താരം ശിവരാജ്‌കുമാറും ക്യാപ്റ്റൻ മില്ലറില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു (Shivarajkumar in Captain Miller). രജനികാന്തിന്‍റെ ഏറ്റവും പുതിയ റിലീസായ 'ജയിലറി'ൽ താരം അതിഥി വേഷത്തിൽ എത്തിയിരുന്നു. നാസർ, ജോൺ കോക്കൻ, എഡ്വേർഡ് സോണൻബ്ലിക്ക് എന്നിവരും 'ക്യാപ്റ്റൻ മില്ലറില്‍' അണിനിരക്കും. ജിവി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും തമിഴില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, തെലുഗു എന്നീ ഭാഷകളിലും റിലീസ് ചെയ്യും.