ധനുഷ് കോളജ് അധ്യാപകനായെത്തുന്ന പുതിയ ചിത്രം വാത്തി ഡിസംബർ രണ്ടിന് ലോകമെമ്പാടും റിലീസ് ചെയ്യും. തമിഴ്, തെലുങ്ക് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്. തെലുങ്കിൽ സർ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വെങ്കി അറ്റ്‌ലൂരി ആണ്. സംയുക്ത മേനോൻ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാല ഗംഗാധർ തിലക് എന്നാണ് ചിത്രത്തിൽ ധനുഷിന്‍റെ കഥാപാത്രത്തിന്‍റെ പേര്.
- " class="align-text-top noRightClick twitterSection" data="
">
അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയും പാവപ്പെട്ടവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനെതിരെയും പോരാടുന്ന അധ്യാപക റോളിലാണ് ധനുഷ് വേഷമിട്ടത്. ത്രിപാഠി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ജൂനിയർ ലക്‌ചറർ ആയാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്.
നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറിൽ ക്ഷേത്രത്തിലെ പ്രസാദം പോലെയാണ് വിദ്യാഭ്യാസമെന്നും അത് പഞ്ചനക്ഷത്ര ഹോട്ടല്‍ വിഭവം പോലെ വില്‍ക്കരുതെന്നും താരത്തിന്‍റെ കഥാപാത്രം പറയുന്നുണ്ട്. സമുദ്രക്കനി, സായ് കുമാര്‍, പ്രവീണ, ഹരീഷ് പേരടി, നര ശ്രീനിവാസ്, തോട്ടപ്പള്ളി മധു, മൊട്ട രാജേന്ദ്രന്‍, ഇളവരസു, ആടുകളം നരേന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ദിനേഷ് കൃഷ്‌ണനാണ് ഛായാഗ്രഹണം. നവീന്‍ നൂളി ചിത്രസംയോജനവും നിര്‍വഹിക്കുന്നു. ജി.വി പ്രകാശ് കുമാര്‍ ആണ് സംഗീതം. സിത്താര എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മാണം. ധനുഷിന്‍റെ ആദ്യ തെലുങ്ക് ചിത്രമാണ് വാത്തി.