മാരി സെൽവരാജിന്‍റെ Mari Selvaraj, തമിഴ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് 'മാമന്നൻ' Maamannan. നാളെ (ജൂൺ 29) ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഈ അവസരത്തില്‍ സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം ധനുഷ് Dhanush.
'മാമന്നൻ' ഒരു വികാരമാണെന്നാണ് ധനുഷ് പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു ധനുഷിന്‍റെ പ്രതികരണം. 'മാരി സെല്‍വരാജിന്‍റെ മാമന്നന്‍ ഒരു വികാരമാണ്. മാരി നിങ്ങള്‍ക്കൊരു വലിയ ആലിംഗനം. വടിവേലു സാറും ഉദയനിധി സ്‌റ്റാലിനും അവിശ്വസനീയമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഫഹദില്‍ നിന്നും കീര്‍ത്തി സുരേഷില്‍ നിന്നും വീണ്ടും മികച്ച പ്രകടനം. ഇന്‍റര്‍വെല്‍ ബ്ലോക്കില്‍ തിയേറ്ററുകള്‍ ബാക്കി ഉണ്ടാവില്ല. എ.ആര്‍ സാര്‍ മനോഹരം' - ധനുഷ് കുറിച്ചു.
ധനുഷിന്‍റെ ഈ ട്വീറ്റ്, സോഷ്യല്‍ മീഡിയയില്‍ മാമന്നനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഇതോടെ സിനിമ കാണാനുള്ള ആരാധകരുടെ ആഗ്രഹം വർധിച്ചിരിക്കുകയാണ്. മാമന്നന്‍ സംവിധായകന്‍ മാരി സെല്‍വരാജിന്‍റെ 'കര്‍ണന്‍' എന്ന ചിത്രത്തില്‍ ധനുഷ് ആയിരുന്നു നായകന്‍. 2021ല്‍ പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫിസ് വിജയമായിരുന്നു.
-
Maamannan by @mari_selvaraj is an emotion ♥️ A big hug to you Mari. Vadivelu sir and @Udhaystalin have delivered a very convincing performance. Great work from Fahadh and @KeerthyOfficial. Theatres are gonna erupt for the interval block. finally @arrahman sir 🙏🙏♥️ BEAUTIFUL
— Dhanush (@dhanushkraja) June 28, 2023 " class="align-text-top noRightClick twitterSection" data="
">Maamannan by @mari_selvaraj is an emotion ♥️ A big hug to you Mari. Vadivelu sir and @Udhaystalin have delivered a very convincing performance. Great work from Fahadh and @KeerthyOfficial. Theatres are gonna erupt for the interval block. finally @arrahman sir 🙏🙏♥️ BEAUTIFUL
— Dhanush (@dhanushkraja) June 28, 2023Maamannan by @mari_selvaraj is an emotion ♥️ A big hug to you Mari. Vadivelu sir and @Udhaystalin have delivered a very convincing performance. Great work from Fahadh and @KeerthyOfficial. Theatres are gonna erupt for the interval block. finally @arrahman sir 🙏🙏♥️ BEAUTIFUL
— Dhanush (@dhanushkraja) June 28, 2023
മാരി സെൽവരാജ് സംവിധാനം ചെയ്‌ത ചിത്രത്തിൽ ഉദയനിധി സ്‌റ്റാലിൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക.
'മാമന്നന്‍' റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെ കീര്‍ത്തി സുരേഷ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയിരുന്നു. ഇതുവരെ കാണാത്ത ഒരു അവതാരമായാകും 'മാമന്നനി'ല്‍ വടിവേലു പ്രത്യക്ഷപ്പെടുന്നതെന്ന അഭ്യൂഹങ്ങളെ കീര്‍ത്തി സുരേഷ് ശരിവച്ചു. വടിവേലുവിന്‍റെ തിരിച്ചുവരവായി ഈ ചിത്രം അടയാളപ്പെടുത്തപ്പെടുമെന്നും കീര്‍ത്തി പറഞ്ഞിരുന്നു.
ഈ വർഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് 'മാമന്നൻ'. റിലീസിന് മുമ്പായി സിനിമയിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. വടിവേലു ആയിരുന്നു ആദ്യ ഗാനം പാടിയത്. രണ്ടാമത്തെ ഗാനം എആര്‍ റഹ്മാനുമാണ് ആലപിച്ചത്. വടിവേലു പാടിയ 'രാസ കണ്ണു'വും എആര്‍ റഹ്മാന്‍ പാടിയ 'ജിഗു ജിഗു റെയിലും' പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഉദയനിധി സ്‌റ്റാലിന്‍റെ പ്രൊഡക്ഷൻ ബാനറായ റെഡ് ജയന്‍റ് മൂവീസാണ് സിനിമയുടെ നിര്‍മാണം. എആർ റഹ്മാനാണ് സിനിമയുടെ സംഗീതം. ഇതാദ്യമായാണ് എആര്‍ റഹ്മാനും മാരി സെൽവരാജും ഒരു സിനിമയ്‌ക്ക് വേണ്ടി ഒന്നിച്ചെത്തുന്നത്. യുഗഭാരതിയാണ് ഗാനരചയിതാവ്. തേനി ഈശ്വർ ഛായാഗ്രഹണവും സെൽവ ആർകെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സാൻഡിയാണ് ഡാൻസ് കൊറിയോഗ്രാഫർ.
അതേസമയം 'മാമന്നന്‍' ആണ് ഉദയനിധിയുടെ അവസാന ചിത്രം. ഈ സിനിമയ്‌ക്ക് ശേഷം ഉദയനിധി പൂര്‍ണമായും രാഷ്‌ട്രീയ ജീവിതത്തിലേക്ക് കടക്കും. ഇക്കാര്യം താരം തന്നെയാണ് അറിയിച്ചിരിക്കുന്നത്.
Also Read: Maamannan Movie| മാമന്നന്‍ സെന്‍സറിങ് പൂര്‍ത്തിയായി; ഉദയനിധി ഫഹദ് ചിത്രം തിയേറ്ററുകളിലേക്ക്
തന്‍റെ പിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്‌റ്റാലിന്‍റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാരിൽ യുവജനക്ഷേമ കായിക വികസന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റ ഉടന്‍, രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താന്‍ അഭിനയത്തിൽ നിന്നും വിരമിക്കുമെന്ന് ഉദയനിധി സ്‌റ്റാലിന്‍ അറിയിച്ചിരുന്നു.