ധൻബാദ് : മകന്‍ വിവാഹിതനായി കാണുകയെന്നത് ഏറെ നാളെത്തെ ആഗ്രഹമായിരുന്നു ആ അമ്മയ്‌ക്ക്. എന്നാല്‍, അന്ത്യാഭിലാഷം സഫലമാവാതെയുള്ള മാതാവിന്‍റെ വിയോഗത്തിന് മുന്‍പില്‍ പകച്ചുനില്‍ക്കാന്‍ യുവാവ് തയ്യാറായില്ല. അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ വീട്ടില്‍ സൂക്ഷിയ്‌ക്കുകയും വിവാഹിതനായെത്തി കാലില്‍തൊട്ട് വണങ്ങിയിരിക്കുകയുമാണ് ജാര്‍ഖണ്ഡ് സ്വദേശി ഓം കുമാര്‍ ടുറി.
ബൊക്കാറോ പെതർവാറിലെ ഉതസാര സ്വദേശിയായ ഇയാളുടെ വിവാഹം ജൂലൈ 10നായിരുന്നു നടത്താന്‍ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഓമിന്‍റെ അമ്മ വ്യാഴാഴ്‌ച രാത്രിയോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെയാണ് അമ്മയുടെ അന്ത്യാഭിലാഷം വൈകിയാണെങ്കിലും നിറവേറ്റാൻ മകൻ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്. ശേഷം, വധുവിന്‍റെ വീട്ടുകാരുമായി സംസാരിച്ച് പറഞ്ഞ തിയതിയ്‌ക്ക് മുന്‍പ് ക്ഷേത്രത്തിൽവച്ച് ലളിതമായി വിവാഹം നടത്തി. തുടര്‍ന്ന്, വധൂവരന്മാർ വീട്ടിലെത്തി അമ്മയുടെ പാദങ്ങളിൽ തൊട്ട് വന്ദിച്ചു. ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകൾ.
'മരണത്തിന് മുന്‍പ് എന്‍റെ വിവാഹത്തില്‍ പങ്കെടുക്കണമെന്നത് അമ്മ നന്നായി ആഗ്രഹിച്ചിരുന്നു. താന്‍ നേരത്തേ മരിക്കുകയാണെങ്കില്‍ വധുവെത്തിയ ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാവൂ എന്ന് അമ്മ പറയാറുണ്ടായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അത് നിറവേറ്റാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെയാണ് അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ ഞാന്‍ ഇത്തരത്തില്‍ സരോജിനിയെ വിവാഹം കഴിച്ചത്'- യുവാവ് പറയുന്നു. ബി.സി.സി.എൽ ജീവനക്കാരനായിരുന്ന ബൈജ്‌നാഥ് ടുറിയാണ് യുവാവിന്‍റെ പിതാവ്.