ETV Bharat / bharat

നിയമ ലംഘനം, സ്‌പൈസ്‌ജെറ്റിലെ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി ഡിജിസിഎ - Latest news updates

പോള്‍സ് ഫ്യൂവല്‍ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട കേസിലാണ് പൈലറ്റുമാര്‍ക്കെതിരെ ഡിജിസിഎയുടെ നടപടി

DGCA suspends licences of 2 pilots for violation of rules in two separate cases  നിയമ ലംഘനം  സ്‌പൈസ്‌ജെറ്റ് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി ഡിജിസിഎ  സ്‌പൈസ് ജെറ്റ്  രണ്ട് സ്‌പൈസ്‌ജെറ്റ് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി ഡിജിസിഎ  പോള്‍സ് ഫ്യൂവല്‍ എമര്‍ജന്‍സി  ഡിജിസിഎ  ക്യാബിന്‍ ക്രൂ  DGCA suspends licences of 2 pilots  DGCA suspends licences of 2 pilots for violation of rules in two separate cases  DGCA  ദേശീയ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  news  News updates  Latest news updates  dgca suspends licences of two spicejet pilots
നിയമ ലംഘനം, സ്‌പൈസ്‌ജെറ്റിലെ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി ഡിജിസിഎ
author img

By

Published : Aug 20, 2022, 1:57 PM IST

Updated : Aug 20, 2022, 2:03 PM IST

ന്യൂഡല്‍ഹി: നിയമ ലംഘനം നടത്തിയ രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി ഡിജിസിഎ(ഡയറക്‌ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍). സ്‌പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡ്, പൈലറ്റ് എന്നിവര്‍ക്കെതിരെയാണ് നടപടി. പൈലറ്റ് ഇന്‍ കമാന്‍ഡിന്‍റെ ലൈസന്‍സ് ആറ് മാസത്തേക്കും, പൈലറ്റിന്‍റെ ലൈസന്‍സ് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്.

മേയ് ഒന്നിന് മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് പോയ ബോയിങ് ബി 737 എസ്‌ജി-945 എന്ന വിമാനത്തിന് യാത്രയ്‌ക്കിടെ തകരാര്‍ സംഭവിക്കുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. രണ്ട് പൈലറ്റുമാരും നാല് ക്യാബിന്‍ ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രയ്‌ക്കിടെ തകരാര്‍ സംഭവിച്ചിട്ടും യാത്ര തുടര്‍ന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് ഡിജിസിഎ പറഞ്ഞു. ഇത്തരത്തില്‍ യാത്രക്കാരുടെ സുരക്ഷ മാനിക്കാതെ പ്രവര്‍ത്തിച്ചതിനും, കഴിഞ്ഞ ഒക്‌ടോബര്‍ 19ന് ബൊക്കാറോയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ചാര്‍ട്ടര്‍ വിമാനത്തില്‍ ഇന്ധനമില്ലെന്ന് തെറ്റായ വിവരം നല്‍കി എന്നീ രണ്ട് കേസുകളിലാണ് ഇരുവര്‍ക്കുമെതിരെ ഡിജിസിഎയുടെ നടപടി.

also read: തുടര്‍ച്ചയായ സാങ്കേതിക തകരാര്‍: സ്‌പൈസ് ജെറ്റിനെതിരെ നടപടിയുമായി ഡിജിസിഎ

Last Updated : Aug 20, 2022, 2:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.