ന്യൂഡല്‍ഹി: ഇന്‍റര്‍ നാഷണല്‍ കൊമേഴ്ഷ്യല്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒക്ടോബര്‍ 31 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സെന്‍ററല്‍ ഏവിയേഷന്‍ (ഡിജിസിഎ). കൊവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങലാണ് നീക്കിയത്. എന്നാല്‍ കാര്‍ഗോ കൈമാറ്റവും പ്രത്യേക അനുമതി ലഭിച്ച വിമാനങ്ങളുടെ നീക്കങ്ങള്‍ക്കും നിയന്ത്രണമുണ്ടാവില്ല.
തിരഞ്ഞെടുക്കപ്പെട്ട ചില റൂട്ടുകളില്‍ മുന്‍പേ നിശ്ചയിച്ച യാത്രകള്‍ക്കും നിയന്ത്രണമുണ്ടാവില്ലന്നും റിപ്പോര്‍ട്ടിലുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 23നാണ് കേന്ദ്ര സര്‍ക്കാര്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിരോധിച്ചത്. പിന്നീട് ഇവ പുനക്രമീകരിക്കുകയായിരുന്നു.
അതിനിടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ സംബന്ധിച്ച 25 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിജിസിഎ വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി വന്ദേഭാരത് മിഷന്‍റെ ഭാഗമായി നിരവധി സര്‍വീസുകളാണ് രാജ്യം നടത്തിയത്.
കൂടുതല്‍ വായനക്ക്: കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസില്‍