പേരാമ്പല്ലൂര്‍ (തമിഴ്‌നാട്): സേലനമ്മാള്‍ ക്ഷേത്രത്തിലെ സാട്ടൈയടി തിരുവിഴ ചര്‍ച്ചയാകുന്നു. പേരാമ്പല്ലൂര്‍ ജില്ലയിലെ ആലത്തൂർ സർക്കിളിലെ തേരാണി ഗ്രാമത്തിലാണ് സേലനമ്മാൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചാട്ടകൊണ്ടുള്ള അടിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പൂജ. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ മുട്ടിലിരുന്ന് ഇരുകൈകളും മുകളിലേക്കുയര്‍ത്തി കൂപ്പി പിടിക്കണം.
പൂജാരിയോ അദ്ദേഹത്തിന്‍റെ നിര്‍ദേശത്തെ തുടര്‍ സഹായിയോ ചാട്ട ചുഴറ്റി ഭക്തരുടെ കൈകളില്‍ ശക്തിയായി അടിക്കുന്നു. ഇത്തരത്തില്‍ അടി കിട്ടിയാല്‍ ദൈവത്തോട് പ്രാർഥിക്കുന്ന കാര്യങ്ങൾ യാഥാർഥ്യമാകുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.