ETV Bharat / bharat

കളിയാക്കലുകളോടും ട്രോളുകളോടും ക്ഷമിച്ചുകൊണ്ട് പ്രതികാരം ചെയ്യും: ദേവേന്ദ്ര ഫഡ്‌നാവിസ് - മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്

2019 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രസ്‌താവനയ്‌ക്ക്‌ എതിരെ വ്യാപകമായാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉയര്‍ന്നത്

On trolls over 'I will return' remark  Fadnavis says forgiveness is his revenge  Devendra Fadnavis trolls  Devendra Fadnavis responds about trolls against him  I will return trolls  Devendra Fadnavis I will return statement trolls  ദേവേന്ദ്ര ഫഡ്‌നാവിസ്  ദേവേന്ദ്ര ഫഡ്‌നാവിസ് ട്രോള്‍  ദേവേന്ദ്ര ഫഡ്‌നാവിസ് വിധാന്‍ സഭ  മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്  മഹാരാഷ്‌ട്ര വിധാന്‍ സഭ
കളിയാക്കലുകളോടും ട്രോളുകളോടും ക്ഷമിച്ചുകൊണ്ട് പ്രതികാരം ചെയ്യും: ദേവേന്ദ്ര ഫഡ്‌നാവിസ്
author img

By

Published : Jul 4, 2022, 3:24 PM IST

മുംബൈ: സമൂഹ മാധ്യമങ്ങളില്‍ തനിക്ക് എതിരെയുണ്ടായ ട്രോളുകളില്‍ പ്രതികരണവുമായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ട്രോളന്മാരോട് ക്ഷമിച്ചുകൊണ്ട് ഞാൻ പ്രതികാരം ചെയ്യാൻ പോകുന്നു എന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്‍റെ പ്രതികരണം. 2019 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'ഞാൻ മടങ്ങി വരും' എന്ന് പ്രസ്‌താവന നടത്തിയതിനാണ് ഫഡ്‌നാവിസ് വ്യാപകമായി കളിയാക്കലും ട്രോളുകളും ഏറ്റുവാങ്ങിയത്.

'ഞാൻ മടങ്ങിവരും' എന്ന എന്‍റെ പരാമർശത്തിന് എന്നെ കഠിനമായി ട്രോളി, ട്രോളന്മാരോട് ക്ഷമിച്ചുകൊണ്ട് ഞാൻ പ്രതികാരം ചെയ്യാൻ പോകുന്നു എന്നായിരുന്നു വിധാന്‍ സഭയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്. കളിയാക്കിയവരോട് പ്രതികാരമില്ലെന്നും, എല്ലാം രാഷ്‌ട്രീയ രീതിയില്‍ കാണുന്നുവെന്നും അദ്ദേഹം സംസാരിക്കവെ കൂട്ടിച്ചേര്‍ത്തു.

എല്ലാവരും പറയുന്നത് പോലെ ഇ.ഡിയാണ് പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. അത് ഏക്‌നാഥിനെയും, ദേവേന്ദ്രയേയും പ്രതീനിധീകരിക്കുന്നു എന്നും ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു. വിശ്വാസ വോട്ടെടുപ്പിനിടെ പ്രതിപക്ഷ എം.എല്‍.എമാര്‍ 'ഇ.ഡി, ഇ.ഡി' എന്ന് ആക്രോശിച്ചതിനായിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ മറുപടി.

Also read:മഹാ വിശ്വാസം നേടി ഏക്‌നാഥ് ഷിന്‍ഡെ: 164 അംഗങ്ങളുടെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.