ജയ്‌പൂർ: അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയതിനുശേഷമാണ് രാജ്യത്ത് വികസനം വന്നതെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ലോക്‌സഭാ മണ്ഡലമായ ബാർമർ സന്ദർശിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന വാജ്‌പേയി സർക്കാർ ആരംഭിച്ചതിനുശേഷം റോഡുകൾ വികസിച്ചു. അതോടെ വികസനത്തിന്‍റെ അർഥം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ചൗധരി ബാർമറിലെ നിരവധി പ്രദേശങ്ങൾ സന്ദർശിക്കുകയും കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർഥിക്കുകയും ബിജെപി വിജയിച്ചാൽ പ്രദേശങ്ങളിൽ വികസനം നടക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു.
വാജ്‌പേയി പ്രധാനമന്ത്രി ആയതിനുശേഷമാണ് രാജ്യത്ത് വികസനം വന്നതെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി - Union minister Kailash Choudhary
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി ബാർമറിലെ നിരവധി പ്രദേശങ്ങൾ സന്ദർശിക്കുകയും കേന്ദ്രസർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്‌തു