ETV Bharat / bharat

Deve Gowda Explanation : പിണറായിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല; ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്‌താവനയില്‍ മലക്കം മറിഞ്ഞ് ദേവഗൗഡ - ജെഡിഎസ്എന്‍ഡിഎ സഖ്യത്തിന് സമ്മതം

Deve Gowda Statement : മുഖ്യമന്ത്രി പിണറായി വിജയന്‍ ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്‌താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ

Deve Gowda Explanation About His Statement  Deve Gowda Explanation  Deve Gowda Statement  Deve Gowda Updates  Deve Gowda latest news  പിണറായിയെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല  പ്രസ്‌താവനയില്‍ മലക്കം മറിഞ്ഞ് എച്ച് ഡി ദേവഗൗഡ  എച്ച് ഡി ദേവഗൗഡയുടെ പ്രസ്‌താവന  ജെഡിഎസ്എന്‍ഡിഎ സഖ്യത്തിന് സമ്മതം  സിപിഎമ്മിനെക്കുറിച്ചുളള ദേവഗൗഡയുടെ പ്രസ്‌താവന
Deve Gowda Explanation
author img

By ETV Bharat Kerala Team

Published : Oct 20, 2023, 10:33 PM IST

Updated : Oct 20, 2023, 11:08 PM IST

ബെംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍ ജെഡിഎസ്-എന്‍ഡിഎ സഖ്യത്തിന് സമ്മതം നല്‍കിയെന്ന പ്രസ്‌താവനയില്‍ മലക്കം മറിഞ്ഞ് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. ജെഡിഎസ്- എന്‍ഡിഎ സഖ്യത്തെ സിപിഎം അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ എക്‌സിലൂടെ അറിയിച്ചു (Deve Gowda Explanation).

സിപിഎമ്മിനെക്കുറിച്ചുളള എന്‍റെ പ്രസ്‌താവനയിൽ ആശയക്കുഴപ്പം സംഭവിച്ചു. ഞാൻ പറഞ്ഞ കാര്യവും സന്ദർഭവും എന്‍റെ കമ്മ്യൂണിസ്‌റ്റ്‌ സുഹൃത്തുക്കൾ മനസിലാക്കിയിട്ടില്ലെന്ന് തോന്നുന്നു. ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭാഗമായി തുടരുന്നു എന്നാണ് ഞാൻ പറഞ്ഞത്.

കര്‍ണാടകയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നുണ്ട്. സിപിഎം നേതാക്കള്‍ അവരുടെ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടിയിരുന്നെന്നും ദേവഗൗഡ അഭിപ്രായപ്പെട്ടു.

ALSO READ:Deve Gowda Statement And Kerala Politics: തമ്മില്‍ ഒട്ടാതിരിക്കാനോ, വിള്ളല്‍ വീഴ്‌ത്താനോ?; ദേവഗൗഡയുടെ പ്രസ്‌താവനയില്‍ കലങ്ങി കേരള രാഷ്‌ട്രീയം

തന്‍റെ പാര്‍ട്ടി തകരാതിരിക്കാന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു എന്ന് ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പരസ്യമായി പറഞ്ഞിരുന്നു. മാത്രമല്ല, കേരള മന്ത്രിസഭയിലെ തന്‍റെ പാര്‍ട്ടി പ്രതിനിധിയും ഇക്കാര്യം സമ്മതിച്ചു എന്നായിരുന്നു ദേവഗൗഡയുടെ ഹൃദയം തുളയ്ക്കുന്ന പ്രസ്‌താവന.

എന്നാൽ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് മുഖ്യമന്ത്രിയും രംഗത്ത് വന്നിരുന്നു. ദേവഗൗഡയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. വിവാദ പ്രസ്‌താവന പുറത്തു വന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴായിരുന്നു ഇതു സംബന്ധിച്ച ഒരു പത്രക്കുറിപ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറപ്പെടുവിച്ചത്.

ALSO READ:MV Govindan On HD Deve Gowda Statement 'ദേവഗൗഡയുടെ പ്രസ്‌താവന ശുദ്ധ അസംബന്ധം': എംവി ഗോവിന്ദൻ

സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ ആരോപിച്ചിരുന്നു. ജനതാദള്‍ എസ് കാലങ്ങളായി കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്.

ദേശീയ നേതൃത്വം വ്യത്യസ്‌ത നിലപാട് പ്രഖ്യാപിച്ചപ്പോള്‍ ആ ബന്ധം വിച്ഛേദിച്ച് കേരളത്തില്‍ എല്‍ഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും അത് ഞങ്ങളുടെ രീതിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്‌താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങള്‍ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്.

ദേവഗൗഡയുടെ പ്രസ്‌താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡന്‍റ്‌ മാത്യു ടി തോമസും മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയും അസന്നിഗ്‌ദമായി വ്യക്തമാക്കിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Last Updated : Oct 20, 2023, 11:08 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.