ശ്രീനഗർ: ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ചന്ദ്ര ഭൂഷൺ കുമാറുമായി കൂടിക്കാഴ്ച നടത്തി കശ്മീരിലെ ഡെപ്യൂട്ടി കമ്മിഷ്ണർമാർ. നിയമസഭാ മണ്ഡലങ്ങളിൽ കമ്മിഷ്ണർമാർ നേരിടുന്ന ഭരണപരമായ പ്രതിസന്ധികൾ യോഗം ചർച്ച ചെയ്തു. തങ്ങളുടെ ജില്ലകളുടെ ജനസംഖ്യയും ഭൂപ്രകൃതിയെയും കുറിച്ച് ഡിസിമാർ വിവരണം നൽകി. കൂടാതെ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളും അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ തമ്മിലുള്ള പൊരുത്തക്കേട് സംബന്ധിച്ച വിവരങ്ങളും കമ്മീഷ്ണർമാർ യോഗത്തിൽ വിശകലനം ചെയ്തു.
Also read: പരമാവധി ഗോതമ്പ് സംഭരിക്കാൻ തിയ്യതി നീട്ടണം; യോഗിയോട് അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി
2019ലെ ജമ്മു കശ്മീർ പുനസംഘടന നിയമപ്രകാരം പ്രദേശത്തിന്‍റെ ഭൗതിക സവിശേഷതകൾ, അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകളുടെ നിലവിലുള്ള അതിരുകൾ, ആശയവിനിമയത്തിനുള്ള സൗകര്യങ്ങൾ,ജനങ്ങളുടെ താൽപര്യം എന്നിവ അനുസരിച്ചാണ് അതിർത്തികൾ നിർണയിക്കുക. എന്നാൽ കേന്ദ്ര സർക്കാർ ഇതിന് വിപരീതമായി കഴിഞ്ഞ വർഷം ഡിലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുകയും നിയമസഭയില്ലാത്ത ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.
മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള ഡിലിമിറ്റേഷൻ കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ സുശീൽ ചന്ദ്ര, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷ്ണർ കേവൽ കുമാർ ശർമ എന്നിവർ ഉൾപ്പെടുന്നു.