ETV Bharat / bharat

ശ്‌മശാനത്തില്‍ ഇതര മതസ്ഥരുടെ വിലക്ക് ; ദലിത് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത് റോഡരികില്‍ - ദലിത്തമിഴ്‌നാട്ടില്‍ യുവതിയുടെ മൃതദേഹവുമായി പ്രതിഷേധം

ശരീരം മറവ് ചെയ്യുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് ഗ്രാമവാസികള്‍

ശ്‌മാശാനത്തില്‍ ഇതരമതസ്ഥരുടെ വിലക്ക് ; ദലിത് യുവതിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തി നാട്ടുകാര്‍
മൃതശരീരം സംസ്‌കരിക്കാന്‍ സ്ഥിരം സംവിധാനമില്ല; യുവതിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തി നാട്ടുകാര്‍
author img

By

Published : May 21, 2022, 9:27 PM IST

ചെന്നൈ : തമിഴ്‌നാട്ടിലെ വിഴുപുറം ജില്ലയിലെ കൊറ്റിയാമ്പൂണ്ടി ഗ്രാമത്തില്‍ ദലിത് യുവതിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച് നാട്ടുകാര്‍. ശരീരം മറവ് ചെയ്യുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചത്. ഇതരമതസ്ഥര്‍ ശ്‌മശാന സൗകര്യം നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ മൃതശരീരം റോഡരികിലാണ് സംസ്‌കരിച്ചത്.

കഴിഞ്ഞ ബുധനാഴ്‌ച (18 മെയ്) മരിച്ച യുവതിയുടെ മൃതദേഹവുമായാണ് പ്രദേശവാസികള്‍ പ്രതിഷേധം നടത്തിയത്. യുവതിയുടെ മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ഇതര സമുദായത്തില്‍പ്പെട്ടവര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യുവതിയുടെ മൃതദേഹം റോഡരികില്‍ സംസ്‌കരിച്ചത്.

ദലിത് യുവതിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തി നാട്ടുകാര്‍

കനത്ത പൊലീസ് സന്നാഹത്തോടെയാണ് യുവതിയുടെ മൃതശരീരം മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ പ്രദേശത്ത് പൂര്‍ത്തീകരിച്ചത്. നിരവധി ദലിത് കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന മേഖലയാണ് വിഴുപുറം ജില്ലയിലെ വിക്രവണ്ടിക്ക് സമീപത്തുള്ള കൊറ്റിയാമ്പൂണ്ടി ഗ്രാമം. ദലിതര്‍ക്ക് സ്ഥിരം ശ്‌മശാനം ഇല്ലാത്തതിനാല്‍ പ്രദേശവാസികള്‍ മരണപ്പെടുന്നവരുടെ ശരീരം കായലുകളിലും തോടുകളിലും കുളങ്ങളിലുമാണ് സംസ്‌കരിച്ചിരുന്നത്.

ഇതിനായി സ്ഥിരം സംവിധാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ ജില്ല ഭരണകൂടത്തിന് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.