ന്യൂഡല്‍ഹി: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഷഹീന്‍ബാഗില്‍ കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടത്. 100 ദിവസങ്ങളോളം പ്രതിഷേധങ്ങള്‍ തുടരുകയും മാര്‍ച്ച് 24ന് കൊവിഡ് സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കുകയുമായിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹി, നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലെ പ്രധാന റോഡടക്കം പ്രതിഷേധക്കാരുടെ പ്രകടനത്തെ തുടര്‍ന്ന് സ്‌തംഭിച്ചു. പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ സുപ്രീം കോടതിക്ക് ഇടനിലക്കാരെ നിയോഗിക്കേണ്ടി വരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്‌ത്രീകളായിരുന്നു. സിഎഎ പിന്‍വലിക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
സിഎഎ, എന്‍ആര്‍സി പ്രക്ഷോഭങ്ങള്‍ക്ക് ഇന്ന് ഒരു വയസ്
കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി), ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍പിആര്‍) എന്നിവക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം തികയുകയാണ്