ETV Bharat / bharat

ഡെൽറ്റ പ്ലസ് പരിശോധന എന്തുകൊണ്ട്  ത്വരിതപ്പെടുത്തുന്നില്ലെന്ന് കേന്ദ്രത്തോട് രാഹുൽ ഗാന്ധി - covid mutant

പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതിനെ പ്രതിരോധിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകപരിച്ചിട്ടുണ്ടോ എന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു. ഡെൽറ്റ അഥവാ ബി.1.617.2 (B.1.617.2) വകഭേദങ്ങളുടെ ജനിതകമാറ്റം സംഭവിച്ച ഏറ്റവും പുതിയ വേരിയന്‍റാണ് ''ഡെൽറ്റ പ്ലസ്''.

ഡെൽറ്റ പ്ലസ്  Delta plus  Delta plus variant  Delta plus variant of COVID 19  കൊവിഡിന്‍റെ വകഭേദം  കൊവിഡിന്‍റെ പുതിയ വകഭേദം  കൊവിഡിന്‍റെ പുതിയ വേരിയന്‍റ്  കൊവിഡ് വേരിയന്‍റ്  കൊവിഡ് വകഭേദം  covid varient  new covid varient  Rahul Gandhi  Rahul Gandhi about delta plus  corona updates  corona news  covid news  covid updates  rahul gandhi to centre  central government  ബി.1.617.2  B.1.617.2  ഡെൽറ്റ  delta  Variant of Concern  ഉത്കണ്‌ഠയുടെ വേരിയന്‍റ്  VOC  covid mutant  രാഹുൽ ഗാന്ധി
Rahul Gandhi asks centre to Accelerate testing to prevent spread of Delta plus variant of COVID-19
author img

By

Published : Jun 25, 2021, 1:33 PM IST

ന്യൂഡൽഹി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊറോണാ വൈറസിന്‍റെ പുതിയതും കൂടുതൽ വ്യാപനശേഷിയുള്ളതുമായ ''ഡെൽറ്റ പ്ലസ്'' വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇതിന്‍റെ വ്യാപനം തടയുന്നതിനും ഇതിനെതിരായ പ്രതിരോധകുത്തിവയ്‌പ്പുകളുടെ ഫലപ്രാപ്തി മനസിലാക്കുന്നതിനുമായി എന്തുകൊണ്ട് വലിയ തോതിലുള്ള പരിശോധന നടത്തുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്രത്തോട് ചോദിച്ചു.

മൂന്നാം തരംഗത്തിന്‍റെ ഭീഷണി നിലനിൽക്കുന്നതിനാൽ തന്നെ കൊവിഡിനെ പ്രതിരോധിക്കുന്നതിനായി എന്തൊക്കെ പദ്ധതികളാണ് കേന്ദ്രം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വിശദ വിവരം ലഭ്യമാക്കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

  • डेल्टा प्लस वेरिएंट पर मोदी सरकार से प्रश्न-

    - इसकी जाँच व रोकथाम के लिए बड़े स्तर पर टेस्टिंग क्यों नहीं हो रही?

    - वैक्सीन इसपर कितनी प्रभावशाली हैं व पूरी जानकारी कब मिलेगी?

    - तीसरी लहर में इसे नियंत्रित करने का क्या प्लान है?

    — Rahul Gandhi (@RahulGandhi) June 25, 2021
" class="align-text-top noRightClick twitterSection" data=" ">

Also Read: 'പതിവ് നുണകളും പ്രാസമൊപ്പിച്ച മുദ്രാവാക്യങ്ങളുമല്ല'; ആവശ്യം വാക്സിനെന്ന് കേന്ദ്രത്തിനെതിരെ രാഹുല്‍

എന്താണ് ''ഡെൽറ്റ പ്ലസ്''?

കൊറോണ വൈറസിന്‍റെ "ഡെൽറ്റ" അഥവാ "ബി.1.617.2" (B.1.617.2) വകഭേദങ്ങളുടെ ജനിതകമാറ്റം സംഭവിച്ച ഏറ്റവും പുതിയ വേരിയന്‍റാണ് ''ഡെൽറ്റ പ്ലസ്''. ഇത് ആദ്യമായി സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ഈ വകഭേദത്തിന് കൂടുതൽ വ്യാപനശേഷിയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ നടത്തിവരുന്നതായും വിദഗ്‌ദർ അറിയിച്ചിട്ടുണ്ട്.

വ്യാപന സാധ്യത കൂടുതലെന്ന് പഠനങ്ങൾ

ഇന്ത്യൻ സാർസ്-കോവ്-2 ജെനോമിക് കൺസോർഷ്യ(ഇൻസാകോഗ്) അറിയിച്ചിരിക്കുന്നതനുസരിച്ച് ''ഡെൽറ്റ പ്ലസ്'' വകഭേദം നിലവിൽ ''വേരിയന്‍റ് ഓഫ് കൺസേൺ'' ("Variant of Concern [VOC]") ആയി തരം തിരിച്ചിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉയർന്ന വ്യാപനശേഷിക്ക് പുറമേ ശ്വാസകോശത്തെ വളരെ വേഗത്തിൽ ബാധിക്കുമെന്നും ആന്‍റിബോഡിയുടെ പ്രതികരണശേഷിയെ ഇല്ലാതാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Also Read: കൊവിഡ്‌ മൂന്നാം തരംഗത്തിന്‌ ഡെൽറ്റ പ്ലസ്‌ വകഭേദം കാരണമാകുമോ?

ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിൽ

രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത് കേരളം, മഹാരാഷ്‌ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഈ സംസ്ഥാനങ്ങളിലെ ബാധിക്കപ്പെട്ട ജില്ലകളിൽ നിയന്ത്രണ നടപടികൾ വേഗത്തിലാക്കാനും ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.