ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ വായു ഗുണനിലവാരം 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽ മഞ്ഞും അനുഭവപ്പെട്ടു. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് പ്രകാരം നിലവിൽ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 303 ആണ്. പഞ്ചാബിന്‍റെ വിവിധ പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.
എക്യുഐ പ്രകാരം വായു നിലവാരം 0 മുതൽ 50 വരെ അപകടമില്ല, 51 മുതൽ 100 വരെ തൃപ്തികരവും, 101 മുതൽ 200 വരെ മിതവുമാണ്. 201 മുതൽ 300 വരെ മോശവും, 301 മുതൽ 400 വരെ വളരെ മോശവുമാണ്. 401 മുതൽ 500 വരെ അപകട സാധ്യത കൂടുതലുമാണ്.