ETV Bharat / bharat

നായയെ ബലൂണുകളിൽ കെട്ടി പറത്തിയ സംഭവത്തിൽ യൂട്യൂബർ അറസ്റ്റിൽ - Prevention to Cruelty to Animal Act

യൂട്യൂബ് വീഡിയോ പ്രചരിച്ചതിന് പിന്നാലെ പീപ്പിൾ ഫോർ അനിമൽസ് സൊസൈറ്റി അംഗം നൽകിയ പരാതിയിലാണ് യൂട്യൂബറായ ഗൗരവ് ശർമയെ അറസ്റ്റ് ചെയ്യുന്നത്.

animal cruelty നായയ്ക്കു നേരെ ക്രൂരത നായ പട്ടി വളർത്തുമൃഗം pet making pet fly making pet fly using balloons യൂട്യൂബർ അറസ്റ്റിൽ യൂട്യൂബർ Delhi YouTuber arrested YouTuber arrested Delhi YouTuber ഡൽഹി ഹീലിയം ബലൂൺ Prevention to Cruelty to Animal Act helium balloon
Delhi YouTuber arrested for animal cruelty after making pet fly using balloons
author img

By

Published : May 27, 2021, 12:57 PM IST

ന്യൂഡൽഹി: വളർത്തുമൃഗമായ നായയെ ഹീലിയം ബലൂണുകളിൽ കെട്ടി പറത്തിയ സംഭവത്തിൽ യൂട്യൂബർ അറസ്റ്റിലായി. യൂട്യൂബ് ചാനലിന് വേണ്ടി എടുത്ത വീഡിയോ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. നായയുടെ പിറകിൽ ഒരുകൂട്ടം ഹീലിയം ബലൂണുകൾ കെട്ടി വായുവിൽ പറത്തിവിട്ട്, ശേഷം അത് കണ്ട് നിലത്ത് നിന്ന് ആഹ്ളാദിക്കുന്ന യൂട്യൂബറും അമ്മയുമാണ് വീഡിയോയയിൽ. സംഭവത്തിൽ പീപ്പിൾ ഫോർ അനിമൽസ് സൊസൈറ്റിയിലെ ഗൗരവ് ഗുപ്‌തയിൽ നിന്ന് മാൽവിയ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) അതുൽ താക്കൂർ പറഞ്ഞു. ഇതിനെ തുടർന്നാണ് യൂട്യൂബറായ ഗൗരവ് ശർമയെ അറസ്റ്റ് ചെയ്യുന്നത്.

മാൽവിയ നഗറിലെ പഞ്ച്‌ഷീൽ വിഹാർ പ്രദേശവാസിയാണ് ഗൗരവ് ശർമ. താൻ ഒരു യൂട്യൂബറാണെന്നും അദ്ദേഹം ഈ വീഡിയോ നിർമ്മിച്ചത് അതിനായി മാത്രമാണെന്നുമായിരുന്നു ശർമയുടെ പ്രതികരണം. സംഭവത്തിൽ മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിനുള്ള വകുപ്പടക്കം നിയമങ്ങൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വീഡിയോ യൂട്യൂബിൽ പ്രചരിപ്പിച്ചെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. തുടർന്ന് ഗൗരവ് ശർമ ക്ഷമ ചോദിച്ചുകൊണ്ടുള്ള മറ്റൊരു വീഡിയോ പുറത്തിറക്കിയിരുന്നു.

Also Read: ഓക്സിജൻ സിലിണ്ടർ തട്ടിപ്പ്; രണ്ട് പേർ ഡൽഹിയിൽ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.