ETV Bharat / bharat

ഡൽഹിയിൽ ജനം ജാഗ്രത കൈവിടരുതെന്ന് അരവിന്ദ് കെജ്‌രിവാൾ - news unlock news

സിനിമ തിയേറ്റർ, ബാർ, ജിം, സ്‌പാ, ബാർബർ ഷോപ്പുകൾ, സലൂണുകൾ തുടങ്ങിയവക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല.

ഡൽഹി അൺലോക്ക് വാർത്ത  ഡൽഹി ലോക്ക്ഡൗൺ വാർത്ത  ഡൽഹി ലോക്ക്ഡൗൺ  ലോക്ക്ഡൗൺ വാർത്ത  ഡൽഹി അൺലോക്ക്  ഡൽഹി അൺലോക്ക് വാർത്ത  അൺലോക്ക് വാർത്ത  ഡൽഹി വാർത്ത  മെട്രോ തുറക്കും  delhi unlock news  delhi unlock  aravind kejriwal news  delhi news  news unlock news  unlock delhi news
ഡൽഹിയിൽ ജനം ജാഗ്രത കൈവിടരുതെന്ന് അരവിന്ദ് കെജ്‌രിവാൾ
author img

By

Published : Jun 7, 2021, 11:04 AM IST

ന്യൂഡൽഹി: ദേശിയ തലസ്ഥാനത്ത് അൺലോക്ക് പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽ ജനം ജാഗ്രത കൈവിടരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനം കൊവിഡ് മുൻകരുതലുകൾ സ്വീകരിക്കണമെന്നും രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ ഈ നടപടി അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് മുതൽ മെട്രോ അടക്കമുള്ള സർവീസുകൾ പുനരാരംഭിക്കുകയാണ്. മാസ്‌ക്ക് ധരിച്ച് ജനം സാമൂഹിക അകലം പാലിക്കണമെന്നും സാനിറ്റൈസർ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഇന്ത്യയിൽ കൊവിഡ് ബാധിതർ കുറയുന്നു; 1,00,636 പേർക്ക് കൊവിഡ്

ഒന്നിടവിട്ട ദിവസങ്ങളായി സമയ നിയന്ത്രണങ്ങളോടെ മാളുകളിലെ ഷോപ്പുകൾ, മാർക്കറ്റുകൾ, മാർക്കറ്റ് കോപ്ലക്‌സുകൾ, സ്റ്റാന്‍റലോൺ ഷോപ്പുകൾ തുടങ്ങിയവ പ്രവർത്തനം ആരംഭിക്കും. എന്നാൽ സിനിമ തിയേറ്റർ, ബാർ, ജിം, സ്‌പാ, ബാർബർ ഷോപ്പുകൾ, സലൂണുകൾ തുടങ്ങിയവക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ല. 50 ശതമാനം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാകും ഡൽഹി മെട്രോ പ്രവർത്തിക്കുക. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ 19നാണ് ഡൽഹിയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഘട്ടം ഘട്ടമായാണ് ഡൽഹിയിൽ അൺലോക്ക് പ്രവർത്തനങ്ങൾ നടക്കുക.

READ MORE: ഡൽഹി മെട്രോ സർവീസ് പുനരാരംഭിക്കുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.