ETV Bharat / bharat

ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിങ്കളാഴ്‌ച മുതൽ ബാറുകളും പാർക്കുകളും തുറക്കും

author img

By

Published : Jun 20, 2021, 3:14 PM IST

ബാറുകൾ, പാർക്കുകൾ, യോഗ ക്ലാസുകൾ അടക്കമുള്ളവക്ക് പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

Delhi unlock  Delhi unlock news  Bars, parks allowed to open from Monday  Bars, parks allowed to open  Bars, parks allowed to open news  bar,parks opens monday  delhi unlock news  ഡൽഹിയിൽ കൂടുതൽ ഇളവുകൾ  ഡൽഹിയിൽ അൺലോക്ക്  ഡൽഹിയിൽ കൂടുതൽ ഇളവുകൾ  കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ  ഡൽഹി ലോക്ക്ഡൗൺ ഇളവുകൾ
ഡൽഹിയിൽ കൂടുതൽ ഇളവുകൾ; തിങ്കളാഴ്‌ച മുതൽ ബാറുകൾ, പാർക്കുകൾ തുറക്കും

ന്യൂഡൽഹി: ഡൽഹിയിൽ കൊവിഡ് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 50 ശതമാനം ആളുകളുടെ പങ്കാളിത്തത്തോടെ ബാറുകൾക്കും പാർക്കുകൾക്കും സർക്കാർ പ്രവർത്തനാനുമതി നൽകി.

ഗോൾഫ് ക്ലബുകൾ, റസ്റ്റോറന്‍റുകൾ ഉൾപ്പെടുന്നവക്ക് പ്രവർത്തനാനുമതി നൽകുന്ന ഉത്തരവാണ് പുറത്തിറക്കിയത്. യോഗ ക്ലാസുകൾക്കും സർക്കാർ അനുമതി നൽകി.

വലിയ ഇളവുകൾ

മാർക്കറ്റുകൾ, മാളുകൾ എന്നിവക്ക് രാവിലെ പത്ത് മുതൽ എട്ട് വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് 100 ശതമാനം ജീവനക്കാരുടെയും സ്വകാര്യ സ്ഥാപനങ്ങൾക്ക് 50 ശതമാനം ജീവനക്കാരോട് കൂടി പ്രവർത്തിക്കാം. ജൂൺ 13നാണ് ഡൽഹി സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് തുടങ്ങിയത്.

ഡൽഹിയിൽ കൊവിഡ് കേസുകൾ കുറയുന്നതിനെ തുടർന്നാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകിയത്. ശനിയാഴ്‌ച ഡൽഹിയിൽ 135 പേർക്ക് മാത്രമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. 24 മണിക്കൂറിൽ ഏഴ് കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. അതേ സമയം 201 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ALSO READ: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.