ETV Bharat / bharat

ലൈംഗിക ചൂഷണം ; ഗേ ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് - ഡല്‍ഹി സര്‍വകലാശാല

ഡല്‍ഹി - മുഖര്‍ജി നഗറിലെ ഫ്ളാറ്റിന്‍റെ നാലാം നിലയില്‍ നിന്നാണ് 19 വയസുള്ള വിദ്യാര്‍ഥി ചാടിയത്. ലൈംഗിക ചൂഷണം സഹിക്കവയ്യാതെ രക്ഷപ്പെടാനാണ് താന്‍ ചാടിയതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു

Delhi university student jumps off from 4th floor  ഫ്ലാറ്റില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക്  ലൈംഗിക ശല്യം  ഡല്‍ഹി സര്‍വകലാശാല  to escape sexual harassments student jumps off
ഡല്‍ഹി മുഖര്‍ജി നഗര്‍ പൊലീസ് സ്റ്റേഷന്‍
author img

By

Published : Dec 23, 2022, 10:54 PM IST

ന്യൂഡല്‍ഹി : സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ നിന്ന് ലൈംഗിക ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാനായി ചാടിയ 19വയസുകാരന് ഗുരുതര പരിക്ക്. ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് നാലാം നിലയില്‍ നിന്ന് എടുത്തുചാടിയത്. സുഹൃത്തിന്‍റെ, ഡല്‍ഹി - മുഖര്‍ജി നഗറിലെ ഫ്ലാറ്റില്‍ നേരിട്ട ലൈംഗിക ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാനാണ് താന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് സാരമായി പരിക്കേറ്റ വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് ഈ വിദ്യാര്‍ഥി സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ പോകുന്നത്. ഗേ ഡേറ്റിങ് ആപ്പായ ബ്ലൂഡ് ആപ്പ് വഴിയാണ് വിദ്യാര്‍ഥി സുഹൃത്തിനെ പരിചയപ്പെടുന്നത്. വാട്‌സ് ആപ്പ് വഴിയും വീഡിയോ കോളിലൂടേയും ഇരുവരും സംസാരിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ വിദ്യാര്‍ഥി സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ അവിടെ മറ്റ് പുരുഷന്‍മാരും ഉണ്ടായിരുന്നു. ഇവര്‍ ഈ വിദ്യാര്‍ഥിയെ ലൈംഗികമായി ശല്യം ചെയ്യാന്‍ ആരംഭിച്ചു. ശല്യം സഹിക്കവയ്യാതെ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങാന്‍ തീരുമാനിച്ച വിദ്യാര്‍ഥിയെ ഇവര്‍ വിട്ടില്ല. അങ്ങനെ ഭയചകിതനായാണ് വിദ്യാര്‍ഥി നാലാം നിലയില്‍ നിന്ന് ചാടിയത്. പരിക്കേറ്റ 19കാരനെ സംഭവസ്ഥലത്ത് ഉണ്ടായവരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.