ന്യൂഡല്‍ഹി: സെപ്റ്റംബർ മുതൽ രാജ്യ തലസ്ഥാനത്തെ സ്‌കൂളുകൾ ഘട്ടം ഘട്ടമായി തുറക്കാനൊരുങ്ങി സര്‍ക്കാര്‍. വെള്ളിയാഴ്ച നടന്ന ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ (ഡി.ഡി.എം.എ) യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായതെന്നാണ് വിവരം.
സെപ്റ്റംബർ ഒന്നിന് 9 - 12 വരെയുള്ള ക്‌ളാസുകളും സെപ്റ്റംബർ 8ന് 6 -8 വരെയുള്ള ക്ളാസുകളും തുറക്കും. ഡൽഹിയിലെ കൊവിഡ് വ്യാപനത്തില്‍ പ്രകടമായ പുരോഗതി കണക്കിലെടുത്താണ് ഈ തീരുമാനം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണിന് മുന്നോടിയായി കഴിഞ്ഞ വർഷം മാർച്ചിലാണ് ദേശീയ തലസ്ഥാനത്തെ സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവായത്.
ALSO READ: പാരാലിമ്പിക്‌സ് : ടേബിള്‍ ടെന്നീസിൽ ഭവിനബെൻ പട്ടേല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍