ETV Bharat / bharat

ഇമെയില്‍ വഴി ബോംബ് ഭീഷണി; സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു - ന്യൂഡല്‍ഹി വാര്‍ത്തകള്‍

സ്‌കൂളിലേക്ക് മെയിലിലൂടെ ബോംബ് ഭീഷണി. വിദ്യാര്‍ഥിയുടെ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂള്‍ ഒഴിപ്പിച്ചു.

ഇമെയില്‍ വഴി ബോംബ് ഭീഷണി  Delhi school evacuated after bomb threat  bomb threat  bomb threat in Delhi  ബോംബ് ഭീഷണി  സ്‌കൂളില്‍ ബോംബ് ഭീഷണി  ന്യൂഡല്‍ഹി വാര്‍ത്തകള്‍  ന്യൂഡല്‍ഹി പുതിയ വാര്‍ത്തകള്‍
സ്‌കൂളില്‍ ബോംബ് ഭീഷണി
author img

By

Published : Apr 12, 2023, 7:52 PM IST

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക്‌ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയും മറ്റൊരു കൂട്ടാളിയുമാണ് ഇമെയിലിലൂടെ ബോംബ് ഭീഷണി മുഴക്കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. ബുധനാഴ്‌ചയാണ് സ്‌കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം എത്തിയത്.

മെയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും മുന്‍കരുതല്‍ നടപടിയായി സ്‌കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് മെയില്‍ അയച്ചവരെ കണ്ടെത്തിയത്.

മെയില്‍ അയച്ചതിന്‍റെ അനന്തര ഫലം അറിയാതെയാണ് വിദ്യാര്‍ഥികള്‍ സന്ദേശമയച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ മുഴുവന്‍ റിപ്പോര്‍ട്ടും ജുവനൈല്‍ ബോര്‍ഡിന് അയച്ചിട്ടുണ്ടെന്നും ബോര്‍ഡിന്‍റെ നിര്‍ദേശ പ്രകാരം നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.